പരോളിലിറങ്ങിയ ശേഷം മരിച്ചതായി വ്യാജരേഖകൾ ഉണ്ടാക്കിയ പ്രതി പിടിയിൽ - കൊലക്കേസ് പ്രതി പിടിയിൽ
2004ലാണ് മീററ്റ് സ്വദേശിയായ അനിരാജ് സിംഗ് ജയിലിൽ നിന്നും പുറത്തിറങ്ങിയത്. 16 വർഷമായി ഇയാൾ വ്യാജപ്പേരിൽ പലയിടങ്ങളിലായി ഒളിച്ച് താമസിക്കുകയായിരുന്നു
ലക്‌നൗ: പരോളിലിറങ്ങിയ ശേഷം മരിച്ചതായി വ്യാജരേഖകൾ ഉണ്ടാക്കിയ കൊലക്കേസ് പ്രതിയെ അറസ്റ്റ് ചെയ്‌തു. 2004ലാണ് മീററ്റ് സ്വദേശിയായ അനിരാജ് സിംഗ് ജയിലിൽ നിന്നും പുറത്തിറങ്ങിയത്. ശേഷം 16 വർഷമായി ഇയാൾ വ്യാജപ്പേരിൽ പലയിടങ്ങളിലായി ഒളിച്ച് താമസിക്കുകയായിരുന്നു. കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് 1998ലാണ് ഇയാൾ ജയിലിലായത്. ഇയാൾ ജീവിച്ചിരിപ്പുണ്ടെന്ന് തിരിച്ചറിഞ്ഞ പൊലീസ് ഇയാളുടെ തലക്ക് 20,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ഇയാളുടെ പക്കൽനിന്നും പിസ്റ്റളും വെടിയുണ്ടകളും കണ്ടെത്തി. അനിരാജ് വ്യാജമായി ഉണ്ടാക്കിയ മരണസർട്ടിഫിക്കറ്റും പൊലീസ് കോടതിയിൽ ഹാജരാക്കി.