ഭോപ്പാല്‍:മധ്യപ്രദേശില്‍ ബസ് കനാലില്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം 50 ആയി. സിദ്ധിയില്‍ നിന്നും രെവയിലേക്ക് വരുന്നതിനിടെ നിയന്ത്രണം വിട്ട ബസ് രാംപൂരില്‍ വെച്ച് കനാലിലേക്ക് മറിയുകയായിരുന്നു. സംഭവ സമയത്ത് ബസില്‍ അറുപതോളം യാത്രക്കാരുണ്ടായിരുന്നു. കനാലില്‍ ജലനിരപ്പ് കൂടുതലായിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരമായിരുന്നു. കനാലില്‍ 22 അടിയോളം വെള്ളമുണ്ടായിരുന്നു. നാല് മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവില്‍ 11.45 നാണ് ബസ് പുറത്തെടുത്തത്. ഏഴ് പേരെ രക്ഷപ്പെടുത്തി.
മധ്യപ്രദേശില്‍ ബസ് കനാലില്‍ മറിഞ്ഞ് അപകടം; മരണം 50 ആയി
സിദ്ധിയില്‍ നിന്നും രെവയിലേക്ക് വരുന്നതിനിടെ നിയന്ത്രണം വിട്ട ബസ് രാംപൂരില്‍ വെച്ച് കനാലിലേക്ക് മറിയുകയായിരുന്നു.
സംഭവത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്‌തു.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ അടിയന്തരമായി 10,000 രൂപ ധനസഹായമായി നല്‍കിയിട്ടുണ്ടെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അറിയിച്ചു.