കേരളം

kerala

ETV Bharat / bharat

മണിപ്പൂർ കലാപം; മരിച്ചവരുടെ എണ്ണം 54 ആയി, സ്ഥിതിഗതികൾ നിയന്ത്രണ വിധേയമെന്ന് അധികൃതർ - Amit Shah

പ്രശ്‌ന ബാധിത പ്രദേശങ്ങളിൽ കൂടുതൽ സൈനികരെയും ദ്രുതകർമ സേനയെയും കേന്ദ്ര പൊലീസ് സേനകളെയും വിന്യസിച്ചിട്ടുണ്ട്

death toll in the Manipur carnage increased  Manipur carnage  Manipur  മണിപ്പൂർ  മണിപ്പൂർ കലാപം  കേന്ദ്ര പൊലീസ് സേന  ഇംഫാൽ  എൻ ബിരേൻ സിങ്ങ്  അമിത് ഷാ  Amit Shah
മണിപ്പൂർ കലാപം

By

Published : May 6, 2023, 2:43 PM IST

ഇംഫാൽ: മണിപ്പൂരിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ മരിച്ചവരുടെ എണ്ണം 54 ആയി ഉയർന്നു. ഷൂട്ട് അറ്റ് സൈറ്റ് ഓർഡർ പുറപ്പെടുവിച്ചതിന് പിന്നാലെ ഗോത്ര വിഭാഗങ്ങൾ തമ്മിലുള്ള കലാപം നിലവിൽ നിയന്ത്രണ വിധേയമാണെങ്കിൽ പോലും സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മരിച്ച 54 പേരിൽ 16 പേരുടെ മൃതദേഹങ്ങൾ ചുരാചന്ദ്പൂർ ജില്ല ആശുപത്രിയിലെ മോർച്ചറിയിലും 15 മൃതദേഹങ്ങൾ ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ജവഹർലാൽ നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലും സൂക്ഷിച്ചിരിക്കുകയാണ്

ഇംഫാൽ വെസ്റ്റ് ജില്ലയിലെ ലാംഫെലിലുള്ള റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലിരിക്കെ 23 പേർ മരിച്ചതായാണ് റിപ്പോർട്ട്. അതേസമയം കടകളും മാർക്കറ്റുകളും വീണ്ടും തുറക്കുകയും, വാഹന ഗതാഗതം സാധാരണ ഗതിയിലേക്ക് എത്തുകയും ചെയ്‌തതോടെ ശനിയാഴ്‌ച ഇംഫാൽ താഴ്‌വരയിൽ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങി.

കൂടുതൽ സൈനികരെയും ദ്രുതകർമ സേനയേയും കേന്ദ്ര പൊലീസ് സേനകളെയും പ്രശ്‌ന ബാധിത പ്രദേശങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. വെള്ളിയാഴ്‌ച രാത്രി ചുരാചന്ദ്പൂർ ജില്ലയിലെ സെയ്‌റ്റണിലും ടോർബംഗിലും നടന്ന രണ്ട് വ്യത്യസ്‌ത ഏറ്റുമുട്ടലുകളിൽ അഞ്ച് കലാപകാരികൾ കൊല്ലപ്പെടുകയും രണ്ട് ഇന്ത്യ റിസർവ് ബറ്റാലിയൻ ജവാൻമാർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി പൊലീസ് അറിയിച്ചു.

വെള്ളിയാഴ്‌ച രാത്രി ചുരാചന്ദ്പൂർ ജില്ലയിൽ നടന്ന രണ്ട് വ്യത്യസ്‌ത ഏറ്റുമുട്ടലുകളിൽ അഞ്ച് കലാപകാരികൾ കൊല്ലപ്പെടുകയും രണ്ട് ഇന്ത്യ റിസർവ് ബറ്റാലിയൻ ജവാൻമാർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി പൊലീസ് വ്യക്‌തമാക്കി. ചുരചന്ദ്പൂർ, മോറെ, കാക്‌ചിംഗ്, കാങ്‌പോക്‌പി ജില്ലകളിൽ സൈന്യത്തിന്‍റെ കൃത്യമായ ഇടപെടൽ മൂലം 13,000 പേരെ രക്ഷപ്പെടുത്തി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി പ്രതിരോധ വക്താവും അറിയിച്ചിട്ടുണ്ട്.

അതേസമയം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വെള്ളിയാഴ്‌ച മണിപ്പൂരിലെ സ്ഥിതിഗതികൾ മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങുമായും ഉന്നത ഉദ്യോഗസ്ഥരുമായും അവലോകനം ചെയ്യുകയും സമാധാനം നിലനിർത്താൻ അധിക സുരക്ഷ സേനയെ കലാപ പ്രദേശത്തേക്ക് അയക്കാമെന്ന് അറിയിക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെ 1000 ഓളം കേന്ദ്ര അർദ്ധ സൈനികർ വെള്ളിയാഴ്‌ച മണിപ്പൂരിൽ എത്തിയതായി വൃത്തങ്ങൾ അറിയിച്ചു.

ട്രെയിനും ഇന്‍റർനെറ്റും കട്ട്: ഇതിനിടെ മണിപ്പൂർ സർക്കാരിന്‍റെ അഭ്യർഥന മാനിച്ച് മണിപ്പൂരിലേക്കുള്ള എല്ലാ ട്രെയിൻ സർവീസുകളും നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വെ റദ്ദാക്കിയിട്ടുണ്ട്. സ്ഥിതിഗതികള്‍ സാധാരണ നിലയിലാകാതെ ഒരു തീവണ്ടിയും മണിപ്പൂരിലേക്ക് പ്രവേശിക്കില്ലെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. കൂടാതെ അഞ്ച് ദിവസത്തേക്ക് മണിപ്പൂരിലെ ഇന്‍റര്‍നെറ്റ് സര്‍വീസുകളും സർക്കാർ നിരോധിച്ചിരുന്നു.

പ്രശ്‌നങ്ങളുടെ തുടക്കം: കാലാകാലങ്ങളായി റിസര്‍വ് വനങ്ങള്‍ക്കുള്ളില്‍ അധിവസിക്കുന്ന ഗോത്ര വിഭാഗങ്ങളെ ബിജെപി ഭരണകൂടം കുടിയിറക്കാന്‍ തീരുമാനിച്ചതോടെയാണ് സംസ്ഥാനത്ത് കലാപം പൊട്ടിപ്പുറപ്പെട്ടത്. ഭൂരിപക്ഷ വിഭാഗമായ മെയ്‌തീസിന് പട്ടിക വര്‍ഗ പദവി കൂടി അനുവദിച്ചതോടെ വിമര്‍ശനങ്ങള്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങുകയായിരുന്നു.

തീരുമാനത്തിനിടെ ഗോത്രവിഭാഗങ്ങളായ നാഗകളും സോമികളും കുകികളും രംഗത്തുവന്നു. ഇതിനിടയിലാണ് കഴിഞ്ഞയാഴ്‌ച മണിപ്പൂര്‍ മുഖ്യമന്ത്രി എൻ ബിരേൻ സിങ് ചുരാചന്ദ്പൂർ ജില്ലയില്‍ പ്രസംഗിക്കാനിരുന്ന ന്യൂ ലാംക ടൗണിലെ വേദി ഒരുകൂട്ടം ആളുകള്‍ തീയിടുന്നത്. മെയ്‌റ്റീസ് വിഭാഗക്കാരനായ ബിരേൻ സിങ് ഉദ്‌ഘാടനം ചെയ്യാനിരുന്ന ഓപ്പണ്‍ ജിമ്മും പ്രതിഷേധക്കാർ തല്ലിത്തകര്‍ത്തിരുന്നു.

ABOUT THE AUTHOR

...view details