അമൃത്‌സര്‍(പഞ്ചാബ്): അമൃത്‌സര്‍ നഗരത്തില്‍ ക്ഷേത്രത്തിലെ ടാങ്കിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. പ്രസിദ്ധമായ ദുർഗിയാന തീർഥ ക്ഷേത്രത്തിലെ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്‍റെ പേര് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഇയാൾ കഴിഞ്ഞ കുറേ നാളുകളായി മാനസിക സമ്മർദത്തിലായിരുന്നുവെന്നും അതേത്തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നുമാണ് കരുതപ്പെടുന്നത്.
ക്ഷേത്രത്തിലെ ടാങ്കില്‍ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി, മാനസിക പ്രശ്‌നങ്ങളാല്‍ ആത്മഹത്യ ചെയ്‌തതെന്ന് പൊലീസ് - ദുർഗിയാന തീർഥ
പഞ്ചാബ് അമൃത്‌സര്‍ ദുർഗിയാന തീർഥ ക്ഷേത്രത്തിലെ ടാങ്കില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി, ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ്
ഇയാള്‍ രണ്ട് ദിവസം മുമ്പാണ് തടാകത്തിൽ ചാടി ആത്മഹത്യ ചെയ്‌തതെന്നും മൃതദേഹം വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നത് കണ്ടതിനെ തുടർന്ന് ദുർഗിയാന തീർഥ ക്ഷേത്രത്തിലെ പരിചാരകര്‍ മൃതദേഹം വെള്ളത്തിൽ നിന്ന് പുറത്തെടുക്കുകയുമായിരുന്നു. പിന്നീട് ഇവര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.
അതേസമയം, ദുർഗിയാന ക്ഷേത്രത്തിലെ ടാങ്കിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയതായി ദുർഗിയാന പൊലീസ് സ്‌റ്റേഷൻ ഓഫിസർ അശ്വനി കുമാർ മാധ്യമങ്ങളെ അറിയിച്ചു. കുടുംബാംഗങ്ങളോട് സംസാരിച്ചപ്പോൾ അയാള്‍ അമൃത്‌സറിലെ നമക് മാണ്ഡിയിലെ താമസക്കാരനാണെന്ന് മനസ്സിലായി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇയാള്‍ മാനസികമായി തകർന്നിരുന്നതായും അതിനെ തുടര്‍ന്നാണ് ദുർഗിയാന സരോവറിൽ ചാടി ജീവിതം അവസാനിപ്പിച്ചതെന്നും അശ്വനി കുമാർ കൂട്ടിച്ചേര്‍ത്തു. മൃതദേഹം പോസ്‌റ്റ്‌മോർട്ടം നടത്തി അവകാശികൾക്ക് വിട്ടുനൽകും.