കേരളം

kerala

ETV Bharat / bharat

ഊബര്‍ ഓട്ടോയില്‍ മാധ്യമപ്രവര്‍ത്തകയെ അപമാനിക്കാന്‍ ശ്രമം: ഇടപെട്ട് വനിത കമ്മിഷൻ - ഡിസിഡബ്ല്യു അധ്യക്ഷ സ്വാതി മലിവാള്‍

ഊബര്‍ ഓട്ടോയില്‍ വച്ച് മാധ്യമപ്രവര്‍ത്തകയെ ഡ്രൈവര്‍ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തിലാണ് ഊബര്‍ ഇന്ത്യയ്‌ക്കും പൊലീസിനും ഡല്‍ഹി വനിത കമ്മിഷന്‍ നോട്ടിസ് നല്‍കിയത്. സ്‌ത്രീ സുരക്ഷയ്‌ക്കായി ഊബര്‍ കമ്പനി സ്വീകരിച്ച നടപടികളെ കുറിച്ച് വിശദീകരണം നല്‍കാനും നോട്ടിസില്‍ നിര്‍ദേശമുണ്ട്

molestation of journalist in Uber auto  DCW  Delhi Commission for Women  Swati Maliwal  DCW chief Swati Maliwal  ഓട്ടോയില്‍ മാധ്യമപ്രവര്‍ത്തകയെ അപമാനിക്കാന്‍ ശ്രമം  ഊബര്‍ ഓട്ടോയില്‍ മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചു  ഡല്‍ഹി വനിത കമ്മിഷന്‍  വനിത കമ്മിഷന്‍  ഊബര്‍ ഇന്ത്യ  സ്‌ത്രീ സുരക്ഷ  ഊബര്‍ കമ്പനി  ഊബര്‍ ഓട്ടോ  ഊബര്‍ ഓട്ടോയില്‍ പീഡന ശ്രമം  സ്വാതി മലിവാള്‍  ഡിസിഡബ്ല്യു അധ്യക്ഷ സ്വാതി മലിവാള്‍  ഡിസിഡബ്ല്യു
സ്വാതി മലിവാള്‍

By

Published : Mar 3, 2023, 7:33 AM IST

ന്യൂഡല്‍ഹി: ഊബര്‍ ഓട്ടോയില്‍ മാധ്യമപ്രവര്‍ത്തകയെ ഡ്രൈവര്‍ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഊബര്‍ ഇന്ത്യയ്‌ക്കും ഡല്‍ഹി പൊലീസിനും നോട്ടിസ് നല്‍കി ഡല്‍ഹി വനിത കമ്മിഷന്‍. ഡല്‍ഹി വനിത കമ്മിഷന്‍ (ഡിസിബ്ല്യു) അധ്യക്ഷ സ്വാതി മലിവാള്‍ ആണ് ഇക്കാര്യം അറിയിച്ചത്.

'ഊബര്‍ ഓട്ടോയില്‍ വച്ച് മാധ്യമപ്രവര്‍ത്തക ഓട്ടോ ഡ്രൈവര്‍ അപമാനിക്കാന്‍ ശ്രമിച്ച ദൗര്‍ഭാഗ്യകരമായ സംഭവത്തില്‍ ഊബര്‍ ഇന്ത്യയ്‌ക്കും ഡല്‍ഹി പൊലീസിനും നോട്ടിസ് നല്‍കിയിട്ടുണ്ട്. സ്‌ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനായി ഊബര്‍ സ്വീകരിച്ചിട്ടുള്ള നടപടികളെ കുറിച്ച് വിശദീകരണം നല്‍കാനും നിര്‍ദേശം നല്‍കി', സ്വാതി മലിവാള്‍ ട്വീറ്റ് ചെയ്‌തു.

സംഭവത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തക പറഞ്ഞത്: 'ഞാൻ മാളവ്യ നഗറിലെ എന്‍റെ സുഹൃത്തിനെ കാണാനായി പോകുകയായിരുന്നു. ഊബര്‍ ആപ്പ് വഴി ബുക്ക് ചെയ്‌ത ഓട്ടോയില്‍ എൻ‌എഫ്‌സിയിൽ നിന്നാണ് കയറിയത്. ഞാന്‍ പാട്ട് കേള്‍ക്കുകയായിരുന്നു. അതിനാല്‍ സംഭവിക്കുന്നത് എന്താണെന്ന് എനിക്ക് ആദ്യം മനസിലായില്ല.

കുറച്ച് കഴിഞ്ഞ് ഓട്ടോ ഡ്രൈവര്‍ ഇടത് വശത്തെ കണ്ണാടിയിലൂടെ എന്നെ നോക്കുന്നത് ഞാന്‍ കണ്ടു. കണ്ണാടിയില്‍ എന്‍റെ മാറിടങ്ങള്‍ കാണുന്നുണ്ടായിരുന്നു. അയാള്‍ അവിടേക്ക് നോക്കുന്നത് എന്നെ അസ്വസ്ഥയാക്കി. ഞാന്‍ സീറ്റിന്‍റെ മറുഭാഗത്തേക്ക് നീങ്ങിയിരുന്നു. അപ്പോള്‍ അയാള്‍ വലത് വശത്തെ കണ്ണാടിയിലൂടെ എന്നെ നോക്കാന്‍ തുടങ്ങി.

ഇതോടെ അയാള്‍ക്ക് കണ്ണാടിയില്‍ എന്നെ കാണാത്ത വിധം ഞാന്‍ നീങ്ങിയിരുന്നു. എന്നാല്‍ അയാള്‍ എന്‍റെ നേരെ തിരിഞ്ഞ് എന്നെ നോക്കാന്‍ തുടങ്ങി. ഞാന്‍ പരാതിപ്പെടുമെന്ന് അയാളെ ഭീഷണിപ്പെടുത്തി. എന്നിട്ടും അയാള്‍ പിന്മാറിയില്ല. ഞാന്‍ ഉടന്‍ ഊബര്‍ ആപ്പ് തുറന്ന് ആപ്പില്‍ കണ്ട നമ്പറില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു.

പക്ഷേ നെറ്റ്‌വര്‍ക്ക് പ്രശ്‌നങ്ങള്‍ കാരണം എനിക്ക് ആ നമ്പറില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. വീണ്ടും ആ നമ്പറിലേക്ക് വിളിക്കാന്‍ ശ്രമിച്ചു. ആപ്പിലെ തകരാറുകാരണം അപ്പോഴും എനിക്ക് കമ്പനിയുമായി ബന്ധപ്പെടാന്‍ സാധിച്ചില്ല. സംഭവത്തെക്കുറിച്ച് ഞാന്‍ രാത്രി ട്വീറ്റ് ചെയ്‌തു. എന്‍റെ ട്വീറ്റ് വൈറലായതിനെ തുടർന്ന് ഡൽഹി വനിത കമ്മിഷൻ ഇടപെട്ടു. കമ്മിഷനിൽ ഞാൻ പരാതിയും നല്‍കി.

ഇതിനെല്ലാം ശേഷമാണ് ഞാൻ പൊലീസ് പരാതി രജിസ്റ്റർ ചെയ്‌തത്. എഫ്‌ഐആർ ഫയൽ ചെയ്യുമെന്നും നാളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാകണമെന്നും ഡൽഹി പൊലീസ് അറിയിച്ചിട്ടുണ്ട്. പകൽ വെളിച്ചത്തിലാണ് സംഭവം നടന്നത്. പകൽ സമയമായതിനാൽ എനിക്ക് നേരിടാൻ സാധിച്ചു.

രാത്രിയിലാണ് സംഭവം നടന്നതെങ്കിലോ? ആ സമയത്ത് ഊബര്‍ ആപ്പ് പ്രവര്‍ത്തിച്ചില്ല. ശരിയായ സംവിധാനം ഉണ്ടാകേണ്ടതാണ്. അവര്‍ എന്നെ തിരിച്ച് ബന്ധപ്പെടണമായിരുന്നു. സംഭവത്തിനെതിരെ ഞാന്‍ പ്രതികരിച്ചപ്പോഴാണ് കമ്പനി എന്നെ ബന്ധപ്പെട്ടത്', യുവതി പറഞ്ഞു.

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ സ്‌ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഇടപെടണമെന്നാണ് ഈ സംഭവത്തിന് പിന്നാലെ ഉയരുന്ന ആവശ്യം. സംഭവത്തില്‍ വനിത കമ്മിഷനു പുറമെ ഡല്‍ഹി പൊലീസും കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്.

ABOUT THE AUTHOR

...view details