ന്യൂഡല്‍ഹി: പന്ത്രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ബയോളജിക്കല്‍ ഇയുടെ 'കോര്‍ബേവാക്‌സ്' വാക്‌സിനും ഭാരത് ബയോടെക്കിന്‍റെ കോവാക്‌സിനും നല്‍കാന്‍ ഡ്രഗ് കണ്‍ട്രോളര്‍ ജനറൽ ഓഫ് ഇന്ത്യയുടെ (ഡി.സി.ജി.ഐ) അനുമതി. കോര്‍ബേവാക്‌സ് വാക്‌സിൻ അഞ്ച് മുതല്‍ 12 വരെ പ്രായമുള്ളവര്‍ക്കും കോവാക്‌സിൻ ആറ് മുതല്‍ 12 വരെ പ്രായമുള്ളവര്‍ക്കും ഉപയോഗിക്കാന്‍ അടിയന്തര അനുമതി നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു. സിഡിഎസ്‌സിഒയുടെ വിദഗ്‌ധ സമിതിയുടെ ശുപാശയുടെ അടിസ്ഥാനത്തിലാണ് അനുമതി.
12 വയസില്‍ താഴെയുള്ള കുട്ടികളില്‍ കോർബേവാക്‌സും കോവാക്‌സിനും ഉപയോഗിക്കാന്‍ അനുമതി - കോർബേവാക്‌സ്
കോര്‍ബേവാക്‌സും കോവാക്‌സിനും കുട്ടികളില്‍ ഉപയോഗിക്കാന്‍ അടിയന്തര അനുമതി.
നിലവില്‍ രാജ്യത്ത് 12നു 14നുമിടയില്‍ പ്രായമായവര്‍ കോര്‍ബേവാക്‌സ് ഉപയോഗിക്കുന്നുണ്ട്. 12-18 പ്രായക്കാര്‍ക്ക് കോവാക്‌സിനും ഉപയോഗിക്കുന്നുണ്ട്.
അതിനിടെ സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിന് ബുധനാഴ്‌ച (27.04.22) പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്‌ച നടത്തും. മാര്‍ച്ച് 16നാണ് രാജ്യത്ത് 12-14 വയസുകാര്‍ക്ക് വാക്‌സിന്‍ നല്‍കി തുടങ്ങിയത്. ഇതുവരെ ഈ പ്രായപരിധിയിലുള്ള 2.70 കോടി കുട്ടികള്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു. കഴിഞ്ഞ വര്‍ഷം ജനുവരി 16നാണ് രാജ്യത്ത് വാക്‌സിന്‍ യജ്ഞം ആരംഭിച്ചത്.