അമരാവതി: കൊവിഡ് ബാധിതനായ അച്ഛന് അവസാന നിമിഷത്തിൽ അവസാന തുള്ളി വെള്ളം നൽകി മകൾ. കൊവിഡ് മൃതദേഹം ആംബുലൻസുകളിൽ പോലും പ്രവേശിപ്പിക്കാൻ മടിക്കുമ്പോഴാണ് രോഗത്തിന്‍റെ തീവ്രതയറിഞ്ഞിട്ടും മകൾ അച്ഛന് അരിലേക്കോടിയത്. അമ്മ മകളെ തടഞ്ഞുവെങ്കിലും അമ്മയെ മാറ്റി അച്ഛന് അവസാനമായി വെള്ളം നൽകാൻ മകൾ ശ്രമിക്കുകയായിരുന്നു. വെള്ളം ഇറക്കിയ ശേഷമായിരുന്നു അച്ഛന്‍റെ മരണം.
കൊവിഡ് ബാധിച്ച് മരിക്കുന്ന അച്ഛന് അവസാന തുള്ളി ജലം നല്‍കി മകള്‍
അമ്മയെ മാറ്റി കൊവിഡ് രോഗം ബാധിച്ച് മരിക്കുന്ന അച്ഛന് അവസാന തുള്ളി ജലം നൽകുന്ന യുവതി വാർത്തകളിൽ ഇടം നേടുകയാണ്.
കൊവിഡ് ബാധിച്ച് മരിക്കുന്ന അച്ഛന് അവസാന തുള്ളി ജലം നല്‍കി മകള്‍
ശ്രീകാകുളം ജില്ലയിലെ ജി. സിഗഡം മണ്ഡൽ പ്രദേശത്താണ് ഈ സംഭവം. വിജയവാഡയിൽ തൊഴിലാളിയായ 44കാരൻ അസിരിനായിഡുവാണ് മരിച്ചത്. കൊവിഡ് പോസിറ്റിവായ അസിരിനായിഡു അടുത്തിടെയാണ് നാട്ടിലെത്തിയത്. തുടർന്ന് ക്വാറന്‍റൈനിൽ കഴിയണമെന്ന് ഇയാളോട് പ്രദേശവാസികൾ ആവശ്യപ്പെട്ടു. ഇതിനിടെ ഇയാളുടെ ആരോഗ്യം മോശമാകുകയും മരിക്കുകയുമായിരുന്നു. എന്നാൽ ഇയാളുടെ മൃതദേഹത്തിന് അരികിലേക്ക് ആളുകൾ പോകാൻ ഭയപ്പെടുകയും തുടർന്ന് മകൾ ഇയാൾക്ക് അവസാനമായി അച്ഛന് വെള്ളം നൽകുകയുമായിരുന്നു.