ചത്തീസ്‌ഗഡ്:മാവോയിസ്റ്റ് നേതാക്കൾ കീഴടങ്ങണമെന്ന് അഭ്യർഥിച്ച് ദന്തേവാഡ പൊലീസ്. കൊവിഡ് രോഗബാധിതരും ഭക്ഷ്യവിഷബാധ അനുഭവിക്കുന്നവരുമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന മാവോയിസ്റ്റ് നേതാക്കൾ കീഴടങ്ങിയാൽ സൗജന്യ ചികിത്സ നൽകുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. മാവോയിസ്റ്റ് നേതാക്കൾക്ക് ഭക്ഷ്യവിഷബാധയും കൊവിഡും ബാധിച്ചതായി റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്.
മാവോയിസ്റ്റ് നേതാക്കൾക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ദന്തേവാഡ പൊലീസ്
മാവോയിസ്റ്റ് നേതാക്കൾ കീഴടങ്ങിയാൽ സൗജന്യ ചികിത്സ നൽകും.
ദണ്ഡകാരന്യ സ്‌പെഷ്യൽ സോണൽ കമ്മിറ്റി (ഡി.കെ.എസ്.ഇസഡ്.സി) അംഗമായ സുജാതയെപ്പോലുള്ള നേതാക്കൾക്ക് കൊവിഡ് സ്ഥിരീകരിച്ചുണ്ടെന്നും ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടെന്നുമാണ് ലഭിക്കുന്ന വിവരം. ചികിത്സ ലഭിക്കാത്തതിലൂടെ മാവോയിസ്റ്റുകൾ തങ്ങളുടെ ജീവൻ അപകടത്തിലാക്കുന്നു. ഇത് ഗ്രാമീണർക്ക് ദോഷം വരുത്തുമെന്നും ദന്തേവാഡ എസ്‌പി അഭിഷേക് പല്ലവ് പറഞ്ഞു. കീഴടങ്ങിയാൽ ചികിത്സയ്ക്കായിയുള്ള എല്ലാ ക്രമീകരണങ്ങളും ഛത്തീസ്‌ഗഡ് പൊലീസ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടുതൽ വായനയ്‌ക്ക്:പ്രതിരോധ കുത്തിവയ്പ്പിന്‍റെ വേഗത വർധിപ്പിക്കണമെന്ന് അശോക് ഗെലോട്ട്