തപോവൻ ഡാമിന് സമീപം കുടുങ്ങി കിടന്ന 16 പേരെ രക്ഷപെടുത്തിയതായി ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാർ
#LIVE UPDATES# ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയം; 16 പേരെ രക്ഷപെടുത്തി - joshimath
15:34 February 07
തപോവൻ ഡാമിന് സമീപം കുടുങ്ങി കിടന്ന 16 പേരെ രക്ഷപെടുത്തി
15:28 February 07
രക്ഷാദൗത്യത്തിന് ആർമിയുടെ ഹെലിക്കോപ്റ്ററുകളും
ഇന്ത്യൻ ആർമിയുടെ നാല് യൂണിറ്റും, രണ്ട് ടീം മെഡിക്കൽ സംഘവും, എഞ്ചിനീയറിങ് ടീമും സംഭവ സ്ഥലത്ത് എത്തിയതായി ആർമി വൃത്തങ്ങൾ അറിയിച്ചു. ആർമിയുടെ ഹെലിക്കോപ്റ്ററുകളും രക്ഷാദൗത്യത്തിൽ ഏർപെടുന്നു.
15:18 February 07
മൂന്നു കമ്പനി ദുരന്തനിവാരണ സേന ഉത്തരാഖണ്ഡിലെത്തിയതായി ആഭ്യന്തര മന്ത്രി അമിത് ഷാ
15:14 February 07
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് സംഭവസ്ഥലത്തെത്തി
15:04 February 07
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് സംഭവസ്ഥലത്തെത്തി
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലിയിൽ ഉണ്ടായ വെളളപ്പൊക്കത്തിൽ 150 ഓളം പേർ മരിച്ചതായി സൂചന. ചമോലി തപോവൻ റെയ്നി ഗ്രാമത്തിലെ വൈദ്യുതി പദ്ധതിക്ക് സമീപം ഉണ്ടായ ഹിമപാതത്തെ തുടർന്നുണ്ടായ വെളളപ്പൊക്കത്തിൽ 100നും 150നും ഇടയിലുളളവർ കൊല്ലപ്പെട്ടതായി കരുതുന്നതായി ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി ഒ എം പ്രകാശ് പറഞ്ഞു.
അളകനന്ദ നദിയുടെ തീരത്ത് താമസിക്കുന്നവർ എത്രയും വേഗം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് ചമോലി പൊലീസ് നിർദേശിച്ചു.
മിന്നല്‍ പ്രളയം വന്‍ ദുരന്തമായി മാറാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. പ്രളയത്തെത്തുടർന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് സംഭവസ്ഥലത്തെത്തി. വിവിധ സേനാ വിഭാഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനായി ദുരന്ത മുഖത്ത് രക്ഷാ പ്രവർത്തനം നടത്തുകയാണ്