ന്യൂഡല്‍ഹി: 13,166 കൊവിഡ് കേസുകള്‍ കൂടി ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ (24.02.2022) റിപ്പോര്‍ട്ട് ചെയ്തത് 14,148 കൊവിഡ് കേസുകള്‍ ആയിരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 26,988 പേര്‍ക്ക് കൊവിഡ് ഭേദമായി.
അതേസമയം 302 കൊവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. 1,34,235 പേരാണ് നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ ഉള്ളത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.28 ശതമാനമാണ്.