പാല്‍ഘര്‍ (മഹാരാഷ്‌ട്ര): പ്രമുഖ വ്യവസായിയും ടാറ്റാ സണ്‍സ് മുന്‍ ചെയര്‍മാനുമായ സൈറസ് മിസ്‌ത്രിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ഡോ. അനഹിത പണ്ടോലെക്കെതിരെ പൊലീസ് കേസ്. അശ്രദ്ധമായി വാഹനമോടിച്ചു എന്ന കുറ്റം ചുമത്തി കാസാ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്‌തത്. അപകടം നടന്ന സമയത്ത് മിസ്ത്രിയുടെ കാര്‍ ഓടിച്ചിരുന്നത് അനഹിതയായിരുന്നു.
സൈറസ് മിസ്ത്രിയുടെ മരണം: വാഹനമോടിച്ച ഡോ. അനഹിത പണ്ടോലെക്കെതിരെ കേസ് - അനഹിത പണ്ടോളിനെതിരെ കേസ്
ഡോ. അനഹിത പണ്ടോലെയുടെ ഭര്‍ത്താവ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കാസാ പൊലീസ് നടപടി സ്വീകരിച്ചത്.
മിസ്ത്രിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ഡോ. അനഹിതയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. നിലവില്‍ മുംബൈയിലെ എന്‍എച്ച് റിലയന്‍സ് ആശുപത്രിയില്‍ ചികിത്സയിലാണ് അനഹിത. കഴിഞ്ഞ ദിവസം ആശുപത്രി വിട്ട, സംഭവത്തിലെ പ്രധാന സാക്ഷിയായ അനഹിതയുടെ ഭര്‍ത്താവ് ഡാരിയസ് പണ്ടോലയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.
സെപ്‌റ്റംബർ 4നാണ് സൈറസ് മിസ്‌ത്രിയും മറ്റ് മൂന്നുപേരും സഞ്ചരിച്ചിരുന്ന മെഴ്‌സിഡസ് ബെൻസ് കാര്‍ പാല്‍ഘര്‍ ദേശീയപാതയിലെ ഡിവൈഡറില്‍ ഇടിച്ച് അപകടത്തില്‍പ്പെട്ടത്. മിസ്‌ത്രിയും ഒപ്പമുണ്ടായിരുന്ന ജഹാംഗീര്‍ പണ്ടോലും സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടിരുന്നു.