കേരളം

kerala

ETV Bharat / bharat

യാസ് ചുഴലിക്കാറ്റ് ദുര്‍ബലമാകുന്നു; ജാർഖണ്ഡില്‍ കനത്ത നാശം

ആദ്യം ഭുവനേശ്വറിലാണ് പ്രധാനമന്ത്രി എത്തുക. അവിടെ അവലോകന യോഗം ചേരും. തുടർന്ന് ബാലസോർ, ഭദ്രക്, പൂർബ മിഡ്നാപൂർ എന്നിവിടങ്ങളിൽ വ്യോമനിരീക്ഷണം നടത്തും.

Cyclone Yass: Depression weakens to low-pressure area over Bihar, east UP Cyclone Yass Depression weakens to low-pressure area over Bihar, east UP Bihar, east UP യാസ് ചുഴലിക്കാറ്റ് ദുര്‍ബലമാകുന്നു; ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രിയെത്തുന്നു യാസ് ചുഴലിക്കാറ്റ് ദുര്‍ബലമാകുന്നു ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രിയെത്തുന്നു
യാസ് ചുഴലിക്കാറ്റ് ദുര്‍ബലമാകുന്നു; ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രിയെത്തുന്നു

By

Published : May 28, 2021, 10:22 AM IST

ന്യൂഡല്‍ഹി: ജാർഖണ്ഡിലും കനത്തനാശം വിതച്ച് യാസ് ചുഴലിക്കാറ്റ്. എട്ട്‌ ലക്ഷത്തോളം പേരെ ചുഴലിക്കാറ്റ്‌ ബാധിച്ചു. സുബർണരേഖ, ഖട്‌കയ്‌ നദികളിൽ ജലനിരപ്പ്‌ അപകടകരമായി ഉയർന്നു. 15,000 പേരെ മാറ്റിപ്പാർപ്പിച്ചു. മരങ്ങൾ വ്യാപകമായി കടപുഴകി. വൈദ്യുതി നിലച്ചു. കഴിഞ്ഞദിവസം ബംഗാളിൽ 15 ലക്ഷം പേരെയും ഒഡിഷയിൽ 6.5 ലക്ഷം പേരെയും മാറ്റി പാര്‍പ്പിക്കേണ്ടിവന്നിരുന്നു. ഒഡിഷയിൽ മൂന്ന് പേരും ബംഗാളിലും ജാർഖണ്ഡിലും ഓരോരുത്തരും മരിച്ചെന്നാണ് റിപ്പോര്‍ട്ട്. ഒഡിഷയിലും ബംഗാളിലും പ്രധാനമന്ത്രി വെള്ളിയാഴ്‌ച സന്ദർശനം നടത്തും. ആദ്യം ഭുവനേശ്വറിലാണ് പ്രധാനമന്ത്രി എത്തുക. അവിടെ അവലോകന യോഗം ചേരും. തുടർന്ന് ബാലസോർ, ഭദ്രക്, പൂർബ മിഡ്നാപൂർ എന്നിവിടങ്ങളിൽ വ്യോമനിരീക്ഷണം നടത്തും. ഇതിനുശേഷം പശ്ചിമ ബംഗാളിൽ നടക്കുന്ന അവലോകന യോഗത്തിൽ പ്രധാനമന്ത്രി പങ്കെടുക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

Read More………യാസ് : ദുരന്തബാധിത മേഖലകളില്‍ വെള്ളിയാഴ്ച മോദിയുടെ ആകാശനിരീക്ഷണം

ഡിഷയിലെ ഭദ്രാക്ക്, ബാലസോർ അടക്കം 10 തീരദേശ ജില്ലകളെ യാസ് പിടിച്ചുകുലുക്കി. രണ്ടുപേർ മരിച്ചു. ഭദ്രക് ജില്ലയിലെ ജമുജാദി റോഡ് തകർന്നു. പാരദീപ് ജെട്ടിയിൽ നിരവധി മത്സ്യബന്ധന ബോട്ടുകൾ തകർന്നു. ചുഴലിക്കാറ്റ് തീരം തൊട്ട ദംറ തുറമുഖത്ത് കനത്തനാശമുണ്ടായി. ബാലസോറിനും ദംറയ്ക്കും ഇടയ്ക്ക് പലയിടത്തും തിരമാലകൾ നാലു മീറ്റർ വരെ ഉയർന്നു. ജനവാസ കേന്ദ്രങ്ങളിലും വെള്ളം കയറി. ആറു ലക്ഷത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

ABOUT THE AUTHOR

...view details