ഭുവനേശ്വർ: യാസ് ചുഴലിക്കാറ്റിൽ ഒഡിഷയ്‌ക്ക് ഉണ്ടായ നാശനഷ്ടങ്ങൾ മുഖ്യമന്ത്രി നവീൻ പട്‌നായിക് വിലയിരുത്തി. ആകെ 610 കോടിയുടെ നാശനഷ്‌ടങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായത്. ചുഴലിക്കാറ്റിനെ നേരിടാൻ സംസ്ഥാനം കൈക്കൊണ്ട, ജനങ്ങളെ ഒഴിപ്പിക്കുന്നത് അടക്കമുള്ള നടപടികളുടെ കൃത്യമായി വിവരങ്ങൾ ശേഖരിച്ച് വയ്ക്കണമെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഇനി ഇത്തരം സാഹചര്യങ്ങൾ ഉണ്ടായാൽ ഈ വിവരങ്ങൾ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യാസ് ചുഴലിക്കാറ്റ് : ഒഡിഷയിൽ 610 കോടിയുടെ നാശനഷ്ടം - നവീൻ പട്‌നായിക്
11,000 ഗ്രാമങ്ങളിലായി ആകെ 60 ലക്ഷം ആളുകളെയാണ് ചുഴലിക്കാറ്റ് ബാധിച്ചത്.
Also Read:അമ്മ,ഭാര്യ,മകന്‍ എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ 42കാരന് ജീവപര്യന്തം
ചുഴലിക്കാറ്റിന് മുമ്പ് ജനങ്ങളെ വേഗത്തിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനും ശേഷം കാര്യങ്ങൾ പൂർവ സ്ഥിതിയിലാക്കുന്നതിനും പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. 11,000 ഗ്രാമങ്ങളിലായി ആകെ 60 ലക്ഷം ആളുകളെയാണ് ചുഴലിക്കാറ്റ് ബാധിച്ചത്. 150 ഗ്രാമങ്ങളാണ് വെള്ളത്തിനടിയിൽ ആയത്. സർക്കാർ മേഖലയിൽ 520 കോടി രൂപയുടെയും സ്വകാര്യ മേഖലയിൽ 90 കോടി രൂപയുടെയും നാശനഷ്ടമാണ് ഉണ്ടായത്.