ഭുവനേശ്വർ: യാസ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളെ നേരിടാൻ ഒരുങ്ങി നാവികസേന. രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഏകോപിപ്പിക്കാൻ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയെന്ന് നാവികസേന അറിയിച്ചു.
ഖുർദയിലെ ഐഎൻഎസ് ചിൽക ഉപയോഗപ്പെടുത്തി ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതുമായി സംബന്ധിച്ച് എല്ലാ തരത്തിലുള്ള ആശയവിനിമയവും നടത്തുന്നുണ്ടെന്ന് നാവിക സേന ഉദ്യോഗസ്ഥൻ അറിയിച്ചു. കിഴക്കൻ തീരങ്ങളിലെയും സ്ഥിതിഗതികൾ സൂക്ഷ്‌മമായി നാവിക സേന വിലയിരുത്തുന്നുണ്ട്.
READ MORE:യാസ് ചുഴലിക്കാറ്റ് ഉച്ചയോടെ തീരം തൊടുമെന്ന് കാലാവസ്ഥ വകുപ്പ്