ന്യൂഡല്‍ഹി: നിവാര്‍ ചുഴലിക്കാറ്റ് രൂപം കൊണ്ട സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട്, പുതുച്ചേരി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തി. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രിമാരായ എടപ്പാടി പളനിസ്വാമിയേയും വി നാരായണസ്വാമിയേയും മോദി അറിയിച്ചു. ദുരന്തസാധ്യത പ്രദേശങ്ങളിലെ ജനങ്ങളുടെ സുരക്ഷക്കായി പ്രാര്‍ഥിക്കുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
നിവാര്‍ ചുഴലിക്കാറ്റ്; കേന്ദ്ര സഹായം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി - PM Modi nivar
തമിഴ്‌നാട്, പുതുച്ചേരി മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തി. നാളെ ഉച്ചയോടെ ചുഴലിക്കാറ്റ് തമിഴ്‌നാട്ടിലെ കാരക്കലിനും മാമല്ലപുരത്തിനും ഇടയില്‍ കരതൊടുമെന്നാണ് മുന്നറിയിപ്പ്.
നിവാര്‍ ചുഴലിക്കാറ്റ്; കേന്ദ്ര സഹായം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദമായി മാറി ചുഴലിക്കാറ്റിയ രൂപം പ്രാപിച്ചിരുന്നു. ചുഴലിക്കാറ്റ് നിലവില്‍ ചെന്നൈ തീരത്തിന് 450 കിലോമീറ്റര്‍ അകലെയാണ്. നാളെ ഉച്ചയോടെ പരമാവധി 100-110 മുതല്‍ 120 കിലോമീറ്റര്‍ വരെ വേഗതയില്‍ കാരക്കലിനും മാമല്ലപുരത്തിനും ഇടയില്‍ കരതൊടുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.