ന്യൂഡൽഹി: ബുറെവി ചുഴലിക്കാറ്റിനെക്കുറിച്ച് തമിഴ്‌നാട് -കേരള മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ടെലിഫോൺ സംഭാഷണം നടത്തി. ഇരു സംസ്ഥാനങ്ങൾക്കും വേണ്ട സഹായം കേന്ദ്രത്തിന്‍റെ ഭാഗത്തുനിന്നുണ്ടാകുമെന്നും മോദി ഉറപ്പ് നൽകി.
ബുറെവി ചുഴലിക്കാറ്റ്: തമിഴ്‌നാട് -കേരള മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ടെലിഫോൺ സംഭാഷണം നടത്തി
ഇരു സംസ്ഥാനങ്ങൾക്കും വേണ്ട സഹായം കേന്ദ്രത്തിന്‍റെ ഭാഗത്തുനിന്നുണ്ടാകുമെന്നും മോദി ഉറപ്പ് നൽകി.
“സംസ്ഥാനത്തെ ബുറെവി ചുഴലിക്കാറ്റ് മൂലം നിലനിൽക്കുന്ന അവസ്ഥയെക്കുറിച്ച് ഞാൻ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചു. കേരളത്തെ സഹായിക്കാൻ കേന്ദ്രത്തിൽ നിന്ന് സാധ്യമായ എല്ലാ പിന്തുണയും ഞാൻ ഉറപ്പ് നൽകിയിട്ടുണ്ട്. ദുരിതബാധിത പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നുവെന്നും മോദി ട്വീറ്റ് ചെയ്‌തു.
ഡിസംബർ മൂന്നിന് പുലർച്ചെ മന്നാർ ഉൾക്കടലിൽ ചുഴലിക്കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും ഡിസംബർ നാലിന് പുലർച്ചെ കന്യാകുമാരിയും പാമ്പനും കടന്ന് തെക്കൻ തമിഴ്‌നാട് ഭാഗത്തേക്ക് കടക്കുമെന്നും ഇന്ത്യാ കാലാവസ്ഥ വകുപ്പ് അറിയിച്ചു.