കേരളം

kerala

ETV Bharat / bharat

Cyclone Biparjoy | ബിപർജോയ് ചുഴലിക്കാറ്റ് : ഗുജറാത്ത് തീരത്ത് നിന്ന് കൂടുതൽ ആളുകളെ മാറ്റിപാർപ്പിക്കാൻ ഭരണകൂടം - ഗുജറാത്ത് തീരത്ത് നിന്ന് കൂടുതൽ ആളുകളെ മാറ്റി

നാളെ ബിപർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്ത് പതിക്കാൻ സാധ്യതയുള്ളതിനാൽ തീരദേശത്ത് നിന്ന് 30,000 ആളുകളെ മാറ്റിപാർപ്പിക്കാൻ അധികൃതർ

Biparjoy  Cyclone  evacuations expected along Gujarat coast  Gujarat coast evacuation  biparjoy updates  ബിപർജോയ് ചുഴലിക്കാറ്റ്  ബിപർജോയ്  ചുഴലിക്കാറ്റ്  ഗുജറാത്ത് തീരത്ത് നിന്ന് കൂടുതൽ ആളുകളെ മാറ്റി  ഗുജറാത്തിൽ ജാഗ്രത
ബിപർജോയ് ചുഴലിക്കാറ്റ്

By

Published : Jun 14, 2023, 8:04 AM IST

അഹമ്മദാബാദ് : അതിതീവ്ര ചുഴലിക്കാറ്റായ ബിപർജോയ്‌ ഗുജറാത്ത് തീരത്തോട് കൂടുതൽ അടുക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന്‍റെ പടിഞ്ഞാറൻ തീരത്ത് നിന്ന് ഇന്ന് കൂടുതൽ ആളുകളെ ഒഴിപ്പിക്കും. പ്രദേശത്ത് നിന്ന് 30,000 പേരെ എത്രയും പെട്ടെന്ന് ഒഴിപ്പിക്കാനാണ് അധികൃതർ നടപടി സ്വീകരിച്ചിട്ടുള്ളത്. ബിപർജോയ്‌ ചുഴലിക്കാറ്റ് വ്യാഴാഴ്‌ച വൈകിട്ട് ഗുജറാത്തിലെ കച്ച് ജില്ലയിലെ ജഖാവു തുറമുഖത്തിന് സമീപം കരയടിക്കാൻ സാധ്യതയുള്ളതിനാലാണ് തീരദേശവാസികളെ താത്‌കാലിക അഭയകേന്ദ്രങ്ങളിലേയ്‌ക്ക് മാറ്റുന്നത്.

ചുഴലിക്കാറ്റ് ബാധിക്കാൻ സാധ്യതയുള്ള മേഖലകളിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ദേശീയ ദുരന്ത പ്രതികരണ സേന, ആർമി ഉൾപ്പടെയുള്ള റെസ്‌ക്യൂ-റിലീഫ് ടീമുകൾ കഠിന പരിശ്രമത്തിലാണ്. രക്ഷാപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനുമായി സൈന്യവും സിവിൽ അഡ്‌മിനിസ്‌ട്രേഷനുമായി ചേർന്ന് എൻഡിആർഎഫ് ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്. ഇതിന്‍റെ മുന്നോടിയായി ദുരിതബാധിത പ്രദേശങ്ങളിൽ സഹായം നൽകുന്നതിന് വെള്ളപ്പൊക്ക ദുരിതാശ്വാസ സംഘത്തെയും ദുരന്ത നിവാരണ അതോറിറ്റി സജ്ജീകരിച്ചിട്ടുണ്ട്.

സുരക്ഷ ഉറപ്പാക്കാൻ ഭരണകൂടം :ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷാ ചുഴലിക്കാറ്റ് പ്രതിരോധിക്കുന്നതിന് സംസ്ഥാനത്ത് നടത്തിയ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ വെർച്വൽ യോഗം നടത്തിയിരുന്നു. യോഗത്തിൽ അപകട മേഖലകളില്‍ താമസിക്കുന്നവരുടെ സുരക്ഷയ്‌ക്ക് മുൻഗണന നൽകണമെന്ന് ഗുജറാത്ത് സർക്കാരിന് അമിത് ഷാ നിര്‍ദേശം നല്‍കി. ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനും വൈദ്യുതി, ടെലികമ്മ്യൂണിക്കേഷൻ, ആരോഗ്യ സംരക്ഷണം, കുടിവെള്ളം തുടങ്ങിയ അവശ്യ സേവനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും കൃത്യമായ ക്രമീകരണങ്ങൾ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, രണ്ട് കേന്ദ്രമന്ത്രിമാർ, ഗുജറാത്ത് മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, ചുഴലിക്കാറ്റ് ബാധിക്കാൻ സാധ്യതയുള്ള എട്ട് ജില്ലകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്. അതേസമയം തീരദേശവാസികളെ താത്‌കാലിക അഭയകേന്ദ്രങ്ങളിലേയ്‌ക്ക് മാറ്റിയതായും സുരക്ഷയുടെ ഭാഗമായി തീരത്ത് നിന്ന് 10 കിലോമീറ്റർ ചുറ്റളവിലുള്ള താമസക്കാരെ ഒഴിപ്പിക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നതെന്നും സംസ്ഥാന ദുരിതാശ്വാസ കമ്മിഷണർ അലോക് കുമാർ പാണ്ഡെ പ്രതികരിച്ചു. നിലവിൽ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് ഒരു മരണമാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്.

കാലാവസ്ഥ പ്രവചനം : ജൂൺ 15 ന് വൈകിട്ട് മണിക്കൂറിൽ 125-135 കിലോമീറ്റർ മുതൽ 150 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് കച്ചിലെ മാണ്ഡവിക്കും പാകിസ്ഥാനിലെ കറാച്ചിക്കും ഇടയിൽ ജഖാവു തുറമുഖത്തിന് സമീപം വീശാൻ സാധ്യതയുള്ളതായാണ് കലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. സൗരാഷ്‌ട്ര-കച്ച് മേഖലയിലെ തീരപ്രദേശങ്ങളിൽ അതിശക്തമായ കാറ്റിനും മഴയ്‌ക്കും സാധ്യതയുള്ളതായും ഐഎംഡി മുന്നറിയിപ്പ് നൽകി. ഇതേ തുടർന്ന് ജൂൺ 16 വരെ സംസ്ഥാനത്ത് മത്സ്യബന്ധന പ്രവർത്തനങ്ങൾ നിർത്തിവക്കുകയും തുറമുഖങ്ങൾ അടയ്‌ക്കുകയും ചെയ്‌തു.

ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് പാണ്ഡെ അറിയിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് ജനങ്ങളെ തീരപ്രദേശത്ത് നിന്ന് മാറ്റിപ്പാർപ്പിക്കുന്നത്. ആദ്യ ഘട്ടത്തിൽ അഞ്ച് കിലോമീറ്റർ വരെ അകലത്തിലുള്ളവരെയും തുടർന്ന് തീരത്ത് നിന്ന് അഞ്ച് മുതൽ 10 കിലോമീറ്റർ വരെ ചുറ്റളവിലുള്ളവരെയുമാണ് മാറ്റിപ്പാർപ്പിക്കുക. കുട്ടികൾക്കും ഗർഭിണികൾക്കും പ്രായമായവർക്കും മുൻഗണന നൽകും.

ട്രെയിനുകൾ റദ്ദാക്കി : ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായിക്കാൻ എൻഡിആർഎഫിന്‍റെ 17 ടീമുകളും എസ്‌ഡിആർഎഫിന്‍റെ 12 ടീമുകളും ദേവഭൂമി ദ്വാരക, രാജ്‌കോട്ട്, ജാംനഗർ, ജുനഗഡ്, പോർബന്തർ, ഗിർ സോമനാഥ്, മോർബി, വൽസാദ് തുടങ്ങിയ ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും പ്രവർത്തനക്ഷമത നിലനിർത്തുന്നതിനുമായി പശ്ചിമ റെയിൽവേ 69 ട്രെയിനുകൾ റദ്ദാക്കുകയും 32 ട്രെയിനുകൾ ഷോർട്ട് ടെർമിനേറ്റിങ് ചെയ്യുകയും 26 ട്രെയിനുകൾ ഷോർട്ട് ഒറിജിനേറ്റിങ് ചെയ്യുകയും ചെയ്‌തു.

ABOUT THE AUTHOR

...view details