അമരാവതി (ആന്ധ്രാപ്രദേശ്) : ലൈംഗികത്തൊഴിലാളികളുടെ ഉപഭോക്താക്കള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാൻ കഴിയില്ലെന്ന് ആന്ധ്രാപ്രദേശ് ഹൈക്കോടതി. ജസ്റ്റിസ് ഡി രമേഷാണ് വിധി പുറപ്പെടുവിച്ചത്. 2020 ൽ ഗുണ്ടൂർ ജില്ല സിറ്റി പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിന്‍റെ അടിസ്ഥാനത്തിൽ ഗുണ്ടൂരിലെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ തനിക്കെതിരെ നിലനിൽക്കുന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒരാൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ലൈംഗികത്തൊഴിലാളികളുടെ ഉപഭോക്താക്കള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനാവില്ലെന്ന് കോടതി
ഗുണ്ടൂരിലെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ തനിക്കെതിരെ നിലനിൽക്കുന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒരാൾ ആന്ധ്രാപ്രദേശ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു
ലൈംഗികത്തൊഴിലാളികളുടെ കേന്ദ്രത്തില്‍ നിന്ന് ഹർജിക്കാരനെ റെയ്‌ഡിൽ പിടികൂടുകയും 2020 ഒക്ടോബർ 10ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. പണം കൊടുത്താണ് അദ്ദേഹം അവിടെ പോയതെന്നും ഉപഭോക്താവായിരുന്നുവെന്നും ഹർജിക്കാരന്‍റെ അഭിഭാഷകൻ പറഞ്ഞു.
നേരത്തെ ലൈംഗികത്തൊഴിലാളികളുടെ കേന്ദ്രത്തില്‍ പോയ ഒരു ഉപഭോക്താവിനെതിരെ രജിസ്റ്റർ ചെയ്‌ത കേസ് ഇതേ കോടതി റദ്ദാക്കിയ കാര്യം ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്‌തു. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് ഹർജിക്കാരനെതിരേയുള്ള കേസ് കോടതി തള്ളിയത്.