അമരാവതി:കൊവിഡ് അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ മെയ് 18 വരെ സംസ്ഥാന വ്യാപകമായി കർഫ്യൂ പ്രഖ്യാപിച്ച് ആന്ധ്രാപ്രദേശ് സർക്കാർ. എല്ലാ സ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കും റെസ്റ്റോറന്‍റുകള്‍ക്കും പുലര്‍ച്ചെ ആറ് മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ മാത്രമാണ് തുറന്നു പ്രവര്‍ത്തിക്കാനാകുക. 12 മണിക്ക് ശേഷം അവശ്യസര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി. ആശുപത്രികൾ, ഡയഗ്നോസ്റ്റിക് ലാബുകൾ, ഫാർമസികൾ, അവശ്യവസ്തുക്കൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾ എന്നിവയ്ക്കാണ് ഇളവ് അനുവദിച്ചത്.
കൊവിഡ്: ആന്ധ്രാപ്രദേശിൽ മെയ് 18 വരെ കർഫ്യൂ - ആന്ധ്രാപ്രദേശ് കൊവിഡ്
ഉച്ചയ്ക്ക് 12 മുതൽ രാവിലെ 6 വരെയായിരിക്കും കർഫ്യൂ ഏർപ്പെടുത്തുക. അവശ്യ സേവനങ്ങൾ ഒഴികെ മറ്റുള്ളവയ്‌ക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്
ജനങ്ങൾ കൂട്ടം ചേരുകയാണെങ്കിൽ സെക്ഷൻ 144 പ്രകാരം നിയന്ത്രണം ഏർപ്പെടുത്താൻ ജില്ലാ കലക്‌ടർമാർക്കും മജിസ്‌ട്രേറ്റുകൾക്കും നിർദേശം നൽകിയിട്ടുണ്ട്. നിശ്ചിത സമയങ്ങളിൽ അഞ്ചിൽ താഴെ ആളുകളുടെ ഒത്തുചേരൽ അനുവദിക്കും. അതേസമയം ക്യൂവിൽ നിൽക്കുന്നവർ സാമൂഹിക അകലം പാലിക്കണം.
സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 20,034 പുതിയ കേസുകളും 82 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 11,84,028 ആണ്. നിലവിൽ 1,59,597 പേര്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. ആകെ മരണസംഖ്യ 8,289.