കടലൂർ : തമിഴ്‌നാട്ടില്‍ മുതലയുടെ ആക്രമണത്തില്‍ 18കാരന്‍ മരിച്ചു. ചിദംബരത്തിനടുത്തുള്ള കടലൂരില്‍ ഇന്നലെയാണ് നടുക്കുന്ന (നവംബർ 26) സംഭവം. കൊല്ലിടം പുഴയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ, നോർത്ത് വേളക്കുടി സ്വദേശി തിരുമലൈയെ മുതല കാലിന് കടിച്ച് വെള്ളത്തിലേക്ക് ആഴ്‌ത്തുകയായിരുന്നു.
മുതലയുടെ ആക്രമണത്തില്‍ 18കാരന് ദാരുണാന്ത്യം ; മൃതദേഹം കണ്ടെടുത്തത് പുഴയുടെ സമീപത്തുനിന്നും - തമിഴ്‌നാട്ടില്‍ മുതല ആക്രമിച്ച യുവാവ് മരിച്ചു
തമിഴ്‌നാട്ടിലെ ചിദംബരത്തിനടുത്തുള്ള കടലൂരില്‍ നവംബർ 26നുണ്ടായ സംഭവത്തില്‍ നോർത്ത് വേളക്കുടി സ്വദേശിയാണ് മരിച്ചത്
സുഹൃത്തുക്കളായ വിഷ്‌ണു, പളനിവേൽ എന്നിവരോടൊപ്പമാണ് തിരുമലൈ പുഴയില്‍ എത്തിയത്. പൊലീസ്, വനംവകുപ്പ്, ഫയർഫോഴ്‌സ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തിയ ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. ചിദംബരം ജില്ല പൊലീസ് കമ്മിഷണർ ഹരിദാസ് ചിദംബരം, അസിസ്റ്റന്‍റ് പൊലീസ് സൂപ്രണ്ട് രഘുപതി എന്നിവർ തെരച്ചിലിന് നേതൃത്വം നല്‍കി.
രണ്ട് മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ പുഴയുടെ സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നുമാണ് മൃതദേഹം കണ്ടെടുത്തത്. തുടർന്ന്, പോസ്റ്റ്‌മോർട്ടത്തിനായി ചിദംബരം സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. സംഭവം നടന്ന പുഴയില്‍ നിരവധി മുതലകളുണ്ടെന്നും ഇവ തങ്ങളുടെ വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച് കൊന്നിട്ടുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.