കേരളം

kerala

ETV Bharat / bharat

10-ാം ക്ലാസുകാരിയെ വീട്ടിലേക്ക് വിളിച്ച് കൂട്ടബലാത്സംഗം ; സുഹൃത്തുക്കളായ 4 കൗമാരക്കാര്‍ പിടിയില്‍ - തമിഴ്‌നാട്ടിലെ കടലൂരില്‍ പത്താം ക്ലാസുകാരിയെ കൂട്ടബലാത്സംഗം ചെയ്‌തു

പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ സ്‌കൂളില്‍ പഠിക്കുന്ന 15 വയസുള്ള നാല് പേരും പൂര്‍വ വിദ്യാര്‍ഥിയായ 17 കാരനുമാണ് പിടിയിലായത്

Cuddalore minor girl gang raped teenagers arrested  minor girl gang raped in Cuddalore tamilnadu  തമിഴ്‌നാട്ടിലെ കടലൂരില്‍ പത്താം ക്ലാസുകാരിയെ കൂട്ടബലാത്സംഗം ചെയ്‌തു  കടലൂരില്‍ കൗമാരക്കാരക്കാരയ 4 പേര്‍ പിടിയില്‍
10-ാം ക്ലാസുകാരിയെ വീട്ടിലേക്ക് വിളിച്ച് കൂട്ടബലാത്സംഗം ചെയ്‌തു; കൗമാരക്കാരക്കാരയ 4 പേര്‍ പിടിയില്‍

By

Published : Jul 9, 2022, 5:07 PM IST

ചെന്നൈ :തമിഴ്‌നാട്ടിലെ കടലൂരില്‍ പത്താം ക്ലാസ് വിദ്യാർഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ സുഹൃത്തുക്കളായ കൗമാരക്കാര്‍ അറസ്റ്റില്‍. 15 വയസുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് 17 ഉം, 15 ഉം പ്രായമുള്ള നാല് ആണ്‍കുട്ടികളെയാണ് പൊലീസ് പോക്‌സോ കേസില്‍ പിടികൂടിയത്. 17 കാരനെതിരെ ലൈംഗികാതിക്രമത്തിന് പ്രേരിപ്പിച്ചുവെന്ന കുറ്റമാണ് ചുമത്തിയത്.

സംഭവത്തെക്കുറിച്ച് പൊലീസ് :പീഡനത്തിന് ഇരയായ പെണ്‍കുട്ടി പഠിക്കുന്ന സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് പ്രതികള്‍. പിറന്നാള്‍ ആഘോഷത്തിനെടുത്ത ഫോട്ടോകള്‍ നല്‍കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ പ്രതികളിലൊരാളുടെ വീട്ടിലെത്തിച്ചാണ് ലൈംഗികാതിക്രമം നടത്തിയത്.

കൗമാരക്കാരിയുടെ സ്‌കൂളില്‍ 12-ാം ക്ലാസില്‍ പഠിച്ചിരുന്ന 17കാരന്‍റെ പിറന്നാള്‍ മെയ്‌ 22നാണ് നടന്നത്. ശേഷം, ഇയാള്‍ ചെന്നൈയിലേക്ക് ജോലി ആവശ്യത്തിനായി പോവുകയുണ്ടായി. തുടര്‍ന്ന്, പിറന്നാള്‍ ചിത്രങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് ജൂണ്‍ ഒന്നിന് വിദ്യാര്‍ഥികള്‍ പെണ്‍കുട്ടിയെ സ്‌കൂളില്‍ നിന്നും ഉച്ചഭക്ഷണ സമയത്ത് തനിച്ച് വീട്ടിലേക്ക് ക്ഷണിച്ചു. കൗമാരക്കാരി വീട്ടിൽ കയറിയ ഉടനെ വാതിൽ അകത്തുനിന്നും പൂട്ടി. ശേഷം, പത്താം ക്ലാസുകാരായ മൂന്ന് ആണ്‍കുട്ടികള്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

പീഡനദൃശ്യങ്ങള്‍ പ്രചരിക്കുന്നു :ലൈംഗികാതിക്രമത്തിന്‍റെ ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ജോലിക്കായി ചെന്നൈയിലേക്ക് പോയ 17 കാരന് പ്രതികള്‍ ഈ ദൃശ്യങ്ങള്‍ അയച്ചുകൊടുത്തു. ഇയാളുടെ കൈവശം സ്‌മാര്‍ട്ട്‌ഫോണ്‍ ഇല്ലാത്തതിനാല്‍ മറ്റൊരാളുടെ മൊബൈൽ ഫോണിലേക്കാണ് അയച്ചിരുന്നത്. ഇത് ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നതിന് ഇടയാക്കി.

അതേസമയം, പീഡന ദൃശ്യത്തിന്‍റെ പേരില്‍ പെണ്‍കുട്ടിയെ പ്രതികള്‍ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. കൗമാരക്കാരിയുടെ അമ്മ പൊലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പ്രതികളായ കൗമാരക്കാരുടെ മൊബൈൽ ഫോണുകൾ പരിശോധിച്ചപ്പോൾ ലൈംഗികാതിക്രമത്തിന്‍റെ ഫോട്ടോകളും വീഡിയോകളും കണ്ടെത്തി.

പീഡിപ്പിച്ച മൂന്ന് പേരും പീഡനത്തിന് പ്രേരണ നൽകിയ മുൻ വിദ്യാർഥിയും ഉൾപ്പടെ നാലുപേരെയും കടലൂർ ജുവനൈൽ ഹോമിലേക്ക് അയച്ചു. അതിജീവിതയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details