മുംബൈ: ലഹരി വിരുന്ന് കേസിൽ ആര്യൻ ഖാന്‍റെ ജാമ്യാപേക്ഷേയിൽ വിധി പറയുന്നത് മുംബൈ സെഷൻസ് കോടതി ഈ മാസം 20ലേക്ക് മാറ്റി. അടുത്ത അഞ്ചു ദിവസം കോടതി അവധിയായയതിനാലാണ് വിധി ഒക്ടോബർ 20ലേക്ക് നീട്ടിയത്. അതേസമയം ക്വാറന്‍റീൻ കഴിഞ്ഞ സാഹചര്യത്തിൽ ആര്യൻ ഖാനെ റെഗുലർ സെല്ലിലേക്ക് മാറ്റി.
ആര്യന് അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയുമായി ബന്ധമുണ്ടെന്നും, ആര്യൻ സ്ഥിരമായി ലഹരി ഉപയോഗിക്കാറുണ്ടായിരുന്നെന്നും, വാദത്തിനിടെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ കോടതിയെ അറിയിച്ചു. ആര്യൻ ഖാൻ ഒരിക്കൽ മാത്രമല്ല ലഹരി ഉപയോഗിച്ചത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ലഹരി ഉപയോഗിക്കുന്നു.
ഇത് മഹാത്മാഗാന്ധിയുടെ നാടാണെന്നും ലഹരി ഉപയോഗം ചെറുപ്പക്കാരെ ബാധിക്കുന്നുവെന്നും എന്‍സിബിക്കു വേണ്ടി ഹാജരായ അഡീഷണൽ സോളിസിസ്റ്റർ ജനറൽ അനിൽ സിങ് കോടതിയിൽ വാദിച്ചു.