റായ്‌പൂർ: ഛത്തീസ്‌ഗഢിൽ സിആർപിഎഫ് ജവാൻ നാല് സഹപ്രവർത്തകരെ വെടിവച്ച് കൊലപ്പെടുത്തി. അക്രമത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. സുക്‌മ ജില്ലയിലെ ലിംഗപള്ളിയിൽ സിആർപിഎഫിന്‍റെ 50-ാം ബറ്റാലിയനിലാണ് സംഭവം. ദീപാവലി അവധിയെചൊല്ലിയുള്ള തർക്കമാണ് വെടിവയ്‌പിൽ കലാശിച്ചത്. രാവിലെ 3.30ഓടെയാണ് അക്രമം നടന്നത്.
ബിഹാർ സ്വദേശികളായ രാജാമണി യാദവ്, ദാൻജി ബംഗാൾ സ്വദേശിയായ രാജുമണ്ഡൽ എന്നിവർ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. ചികിത്സയിലിരിക്കെയാണ് ജവാൻ ദർമേന്ദർ മരിച്ചത്. ചികിത്സയിലുള്ള മൂന്ന് പേരുടെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.