മഥുരയിൽ സിആർപിഎഫ് കോൺസ്റ്റബിൾ ആത്മഹത്യ ചെയ്തു - സിആർപിഎഫ് കോൺസ്റ്റബിൾ
രാജസ്ഥാനിലെ കരൗലി ജില്ലയിൽ നിന്നുള്ള ആളാണ് ആത്മഹത്യ ചെയ്ത വിജയ് കുമാർ മീന
മഥുരയിൽ സിആർപിഎഫ് കോൺസ്റ്റബിൾ ആത്മഹത്യ ചെയ്തു
മഥുര:സിആർപിഎഫ് കോൺസ്റ്റബിൾ ഒരു ചെക്ക് പോസ്റ്റിൽ സർവീസ് റൈഫിൾ ഉപയോഗിച്ച് സ്വയം വെടിവച്ചു മരിച്ചു.രാജസ്ഥാനിലെ കരൗലി ജില്ലയിൽ നിന്നുള്ള ആളാണ് ആത്മഹത്യ ചെയ്ത വിജയ് കുമാർ മീന. ഇയാളെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 2018 മുതല്‍ അദ്ദേഹം മഥുരയില്‍ ജോലി ചെയ്തുവരികയായിരുന്നു. ആത്മഹത്യക്കുള്ള കാരണം വ്യക്തമല്ല.