നാഗ്‌പൂര്‍ (മഹാരാഷ്‌ട്ര): ഇന്ത്യന്‍ പേസര്‍ ഉമേഷ് യാദവിനെ കബളിപ്പിച്ച് 44 ലക്ഷം രൂപ തട്ടിയെടുത്ത സുഹൃത്തും മാനേജരുമായ ഷൈലേശ് താക്കറെയ്‌ക്കതിരെ(37) കേസെടുത്ത് പൊലീസ്. മഹാരാഷ്‌ട്രയിലെ നാഗ്‌പൂര്‍ നഗരത്തില്‍ ഉമേഷ് യാദവിന്‍റെ പേരില്‍ ഭൂമി വാങ്ങി നല്‍കാം എന്ന വ്യാജേന പണം തട്ടി സ്വന്തം പേരില്‍ ഭൂമി വാങ്ങിയതിനാണ് ഷൈലേശ് താക്കറെ പിടിയിലായത്. പ്രതിയ്‌ക്കെതിരെ ഐപിസിയിലെ 406, 420 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തത്.
കൊരാടി സ്വദേശിയായ താക്കറെ ദീര്‍ഘ നാളുകളായി യാദവിന്‍റെ സുഹൃത്തായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അംഗമായതിന് ശേഷം 2014 ജൂലൈയിലാണ് ഉമേഷ് യാദവ്, താക്കറെയെ തന്‍റെ മാനേജരായി നിയമിക്കുന്നത്. ഉമേഷിന്‍റെ മാനേജരായി എത്തുന്നതിന് മുമ്പ് താക്കറെ തൊഴില്‍ രഹിതനായിരുന്നുവെന്ന് എഫ്‌ഐആറില്‍ പറയുന്നു.
ഉമേഷ് യാദവിന്‍റെ വിശ്വസ്‌തനായി മാറിയ താക്കറെ ഉമേഷിന്‍റെ ബാങ്ക് അക്കൗണ്ട്, ആദായ നികുതി തുടങ്ങിയ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ആരംഭിച്ചു. നാഗ്‌പൂരില്‍ ഭൂമി വാങ്ങാന്‍ പദ്ധതിയിട്ടിരുന്ന ഉമേഷ്, താക്കറയുമായി തന്‍റെ താത്‌പര്യം പങ്കുവച്ചു. ശേഷം ബാരന്‍ പ്രദേശത്ത് ഭൂമി കണ്ടുവച്ച താക്കറെ ഭൂമിയ്‌ക്ക് 44 ലക്ഷം രൂപയാണ് വില എന്ന് ഉമേഷിനോട് പറഞ്ഞു.
ഭൂമി വാങ്ങാനായി 44 ലക്ഷം രൂപ താക്കറെയുടെ ബാങ്ക് അക്കൗണ്ടില്‍ ഉമേഷ് നിക്ഷേപിച്ചു. ശേഷം താക്കറെ 44 ലക്ഷം ഉപയോഗിച്ച് സ്വന്തം പേരില്‍ ഭൂമി വാങ്ങുകയായിരുന്നു. ചതി മനസിലാക്കിയ താക്കറെ തന്‍റെ പേരില്‍ ഭൂമി മാറ്റി എഴുതണമെന്നും അല്ലാത്ത പക്ഷം പണം മടക്കി നല്‍കണമെന്നും ആവശ്യപ്പെട്ടു.
എന്നാല്‍, താക്കറെ പണം തിരികെ നല്‍കാനോ ഭൂമി ഉമേഷിന്‍റെ പേരില്‍ മാറ്റി എഴുതാനോ തയ്യാറായിരുന്നില്ല. തുടര്‍ന്ന് കൊരാടി പൊലീസ് സ്‌റ്റേഷനില്‍ താക്കറെയ്‌ക്കെതിരെ ഉമേഷ് പരാതി നല്‍കുകയായിരുന്നു.