ന്യൂഡല്‍ഹി :കശ്മീരിലെപി.എ.ജി.ഡി ( പീപ്പിള്‍സ് അലൈന്‍സ് ഫോര്‍ ഗുപ്കാര്‍ ഡിക്ളറേഷന്) നേതാക്കളെ വീട്ടുതടങ്കലിലാക്കിയതിനെതിരെ സി.പി.എം. അതിർത്തി നിർണയ കമ്മിഷന്റെ നീക്കത്തിനെതിരെ പ്രതിഷേധിച്ച സംസ്ഥാനത്തെ മുൻ മുഖ്യമന്ത്രിമാരായ ഫറൂഖ് അബ്ദുള്ള, മെഹബൂബ മുഫ്ത്തി, ഒമർ അബ്ദുള്ള എന്നിവരെ വീട്ടുതടങ്കലിലാക്കിയതിനെ അപലപിച്ചാണ് സിപിഎം രംഗത്തെത്തിയത്.
''കശ്മീരില്‍ നിര്‍ദയമായ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മണ്ഡലാതിര്‍ത്തി നിർണയ കമ്മിഷന്റെ നിർദേശങ്ങൾക്കെതിരായ പി.എ.ജി.ഡിയുടെ പരസ്യ പ്രതിഷേധം തടയാനാണ് രാഷ്ട്രീയ നേതാക്കളെ തടങ്കലിലാക്കിയത്. ഈ നേതാക്കളെ ഡൽഹിയിലേക്ക് ഫോട്ടോ എടുക്കാൻ മോദി ക്ഷണിക്കുകയുണ്ടായി. വലിയ വാഗ്ദാനങ്ങൾ നൽകി പിന്നാലെ അറസ്റ്റ് ചെയ്യുന്നു.'' സി.പി.എം അപലപന കുറിപ്പില്‍ വ്യക്തമാക്കി.