ന്യൂഡല്‍ഹി :Vaccine Registration | ജനുവരി ഒന്ന് മുതല്‍ 15 വയസിനും 18-വയസിനും ഇടയിലുള്ള കുട്ടികള്‍ക്കുള്ള കൊവിഡ് വാക്സിന് രജിസ്റ്റര്‍ ചെയ്യാം. കോവിന്‍ രജിസ്ട്രേഷന് പോര്‍ട്ടല്‍ മേധാവി ഡോ.ആര്.എസ്.ശര്‍മയാണ് ഇക്കാര്യം അറിയിച്ചത്. വിദ്യാര്‍ഥികള്‍ക്ക് അവരുടെ സ്റ്റുഡന്റ്സ് ഐഡി കാര്‍ഡ് ഉപയോഗിച്ചും വാക്സിനായി രജിസ്ട്രേഷന് നടത്താന്‍ സാധിക്കും. കൗമാരക്കാരില്‍ ചിലര്‍ക്ക് ആധാര്‍ കാര്‍ഡ് ഇല്ലാത്ത പശ്ചാത്തലത്തിലാണ് ഈ നടപടിയെന്ന് അധികൃതര്‍ പറഞ്ഞു.
'കൊവിഡ് രജിസ്ട്രേഷനായി തങ്ങള്‍ ഒരു തിരിച്ചറിയല്‍ രേഖ കൂടി കോവിന്‍ പ്ലാറ്റ്ഫോമില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. വിദ്യാര്‍ഥി തിരിച്ചറിയല്‍ കാര്‍ഡ്' - ഡോ.ആര്.എസ്.ശര്‍മ പറഞ്ഞു.