കേരളം

kerala

By ETV Bharat Kerala Team

Published : Oct 3, 2023, 10:38 PM IST

ETV Bharat / bharat

Cowherd Killed In Tiger Attack : കന്നുകാലികളെ മേയ്ക്കാൻ പോയ മധ്യവയസ്‌കനെ കടുവ കൊന്നു

Tiger Attack In Mysuru : നാഗരഹോളെ ദേശീയ ഉദ്യാനത്തിന് കീഴിലുള്ള ഹുൻസൂരിന് സമീപമാണ് സംഭവം

Tiger Attack In Mysuru  Cowherd Killed In Tiger Attack In Mysuru  Cowherd Killed In Mysuru  Tiger Attack  Tiger Attack Karnataka  മധ്യവയസ്‌ക്കനെ കടുവ ആക്രമിച്ച്‌ കൊന്നു  കടുവയുടെ ആക്രമണം  കന്നുകാലികളെ മേയ്ക്കാൻ പോയ മധ്യവയസ്‌ക്കൻ  ഹുൻസൂരിൽ മധ്യവയസ്‌ക്കനെ കടുവ ആക്രമിച്ച്‌ കൊന്നു  നാഗരഹോളെ ദേശീയ ഉദ്യാനത്തിൽ കടുവയുടെ ആക്രമണം
Cowherd Killed In Tiger Attack

മൈസൂർ :കന്നുകാലികളെ മേയ്ക്കാൻ പോയ മധ്യവയസ്‌കനെ കടുവ ആക്രമിച്ച്‌ കൊന്നു. ഹുന്‍സുരുവിലെ ഉഡുവെപൂർ ഗ്രാമത്തിലെ ഗണേഷാണ് (58) കടുവയുടെ ആക്രമണത്തിൽ മരിച്ചത്. നാഗരഹോളെ ദേശീയ ഉദ്യാനത്തിന് കീഴിലുള്ള ഹുൻസൂരിന് സമീപമായിരുന്നു സംഭവം (Cowherd Killed In Tiger Attack).

തിങ്കളാഴ്‌ച ഗ്രാമത്തിലെ മുദ്ദനഹള്ളി വനമേഖലയിൽ കന്നുകാലികളെ മേയ്ക്കാൻ പോയതായിരുന്നു ഗണേഷ്. വൈകുന്നേരം കന്നുകാലികൾ വീട്ടിലെത്തിയിട്ടും ഗണേഷ് വീട്ടിലെത്തിയിരുന്നില്ല. സംശയം തോന്നിയ വീട്ടുകാർ വനം വകുപ്പിനെ വിവരമറിയിച്ചു.

തുടർന്ന് വനംവകുപ്പ് ജീവനക്കാർ തെരച്ചിൽ നടത്തിയപ്പോഴായിരുന്നു വൈകുന്നേരം മുദ്ദേനഹള്ളി വനമേഖലയിലെ ബഫർ ഏരിയയിലുളള തടാകത്തിന് സമീപം ഗണേഷിന്‍റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഇന്ന് പോസ്‌റ്റ്‌മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

സംഭവത്തെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടായി. കടുവയെ പിടികൂടുകയും മരിച്ചയാളുടെ കുടുംബത്തിന് നഷ്‌ടപരിഹാരം നൽകുകയും വേണമെന്ന് നാട്ടുകാർ വനംവകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

കടുവ വനത്തിനുള്ളിൽ ആയതിനാൽ പിടിക്കാൻ സർക്കാരിന്‍റെ പ്രത്യേക അനുമതി വേണം. ഇക്കാര്യം സർക്കാരിന്‍റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. 10 ദിവസം മുമ്പ് ഇതേ പ്രദേശത്തെ രമേഷ് എന്ന കർഷകനെയും കടുവ ആക്രമിച്ചിരുന്നു.

ഈ പ്രദേശത്തുളള കർഷകരോട് കന്നുകാലികളെ വനമേഖലയിൽ കൊണ്ടുപോകരുതെന്ന് അന്ന് നിർദേശിച്ചിരുന്നു. എന്നാൽ ഇത് ആലോചിക്കാതെ കർഷകർ വനത്തിൽ കയറിയതാണ് പ്രശ്‌നത്തിന് കാരണമായതെന്ന് ഡിസിഎഫ് ഹർഷ് കുമാർ ചിക്കനരഗുണ്ട ഇടിവി ഭാരതിനോട് പറഞ്ഞു.

ALSO READ:Tiger Killed Minor Boy In Mysore മൈസൂരിലെ ജനവാസ കേന്ദ്രത്തിലിറങ്ങി കടുവ; 7 വയസുകാരനെ കൊലപ്പെടുത്തി

കടുവ ആക്രമിച്ച് കൊലപ്പെടുത്തി:കര്‍ണാടകയിലെ മൈസൂരിൽ ഏഴ്‌ വയസുകാരനെ കടുവ ആക്രമിച്ച് കൊലപ്പെടുത്തി (Tiger Killed Seven Year Old Boy Mysore). മൈസൂർ ജില്ലയിലെ എച്ച്‌ഡി കോട്ടെ താലൂക്കിലെ കല്ലഹട്ടി ഗ്രാമത്തിലാണ് സംഭവം (Tiger Attack In HD Kote). ചരണ്‍ എന്ന ഏഴ് വയസുകാരനാണ് കടുവയുടെ ആക്രമണത്തിൽ കഴിഞ്ഞ മാസം കൊല്ലപ്പെട്ടത്.

സെപ്‌റ്റംബർ നാലിന് ഉച്ചയോടെ വീടിനടുത്തുള്ള ഫാമിലെ മരത്തിന് ചുവട്ടിൽ കളിച്ചുകൊണ്ടിരിക്കെയാണ് ചരണിനെ കടുവ ആക്രമിച്ചത്. കുട്ടിയെ കടിച്ചെടുത്ത് കൊണ്ടുപോയ കടുവ ശരീരത്തിന്‍റെ ചില ഭാഗങ്ങൾ ഭക്ഷിക്കുകയും ചെയ്‌തു. കൃഷിയിടത്തിൽ ജോലി ചെയ്യുകയായിരുന്ന പിതാവ് കൃഷ്‌ണ നായക് കുട്ടിയെ കാണാത്തതിനെ തുടർന്ന് തെരച്ചിൽ നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

അതേസമയം ഗ്രാമത്തിൽ കടുവ വിഹരിക്കുന്ന കാര്യം വനം വകുപ്പിനെ അറിയിച്ചിരുന്നുവെന്നും എന്നാൽ ഇതിൽ ഒരു നടപടിയും സ്വീകരിക്കാതെ വനംവകുപ്പ് അലംഭാവം കാട്ടിയതാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്നും നാട്ടുകാർ കുറ്റപ്പെടുത്തി.

പിന്നീട് നാട്ടുകാർ കുട്ടിയുടെ മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിന് വിടാതെ ഫാമിൽ വച്ച് പ്രതിഷേധിച്ചിരുന്നു. തുടർന്ന് എംഎൽഎ അനിൽ ചിക്കമാടും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നാട്ടുകാരെ അനുനയിപ്പിച്ചു. സംഭവത്തെ തുടർന്ന് കുട്ടിയുടെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്‌ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

കുടുംബാംഗങ്ങൾക്ക് സർക്കാരിൽ നിന്ന് മറ്റ് സൗകര്യങ്ങൾ ഒരുക്കുമെന്നും എംഎൽഎ അഭിപ്രായപ്പെട്ടു. അതേസമയം കുട്ടിയെ കൊലപ്പെടുത്തിയ കടുവയെ പിടികൂടാനുള്ള പ്രവർത്തനങ്ങൾ വനംവകുപ്പ് ആരംഭിച്ചിട്ടുണ്ട്. അതേസമയം ഗ്രാമവാസികൾക്കും വനംവകുപ്പ് മുന്നറിയിപ്പ് നൽകി.

ABOUT THE AUTHOR

...view details