കേരളം

kerala

ETV Bharat / bharat

കൊവിഷീൽഡിന് യൂറോപ്യൻ യൂണിയന്‍റെ അനുമതി ഉടൻ ലഭിക്കുമെന്ന് ആദാർ പൂനെവാല - സെറം ഇൻസ്റ്റിറ്റ്യൂട്ട്

ഇന്ത്യയിൽ നിന്ന് കൊവീഷിൽഡ് വാക്സിൻ സ്വീകരിച്ചവർക്ക് യൂറോപ്പ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള യൂറോപ്യൻ യൂണിയന്‍റെ 'ഗ്രീൻ പാസ്' നേടാൻ യോഗ്യത ഇല്ല എന്ന വാർത്തകൾ പുറത്ത് വന്നിതിന് ശേഷമാണ് അദാർ പൂനവല്ല പ്രതികരണവുമായി രംഗത്ത് എത്തിയത്

Covishield will get EMA approval in a month  Adar Poonawala at Indian Global Forum 2021  കൊവിഷീൽഡിന് യൂറോപ്യൻ യൂണിയന്‍റെ അനുമതി  കൊവിഷീൽഡ്  സെറം ഇൻസ്റ്റിറ്റ്യൂട്ട്  അദാർ പൂനവല്ല
കൊവിഷീൽഡിന് യൂറോപ്യൻ യൂണിയന്‍റെ അനുമതി ഉടൻ ലഭിക്കുമെന്ന് ആദാർ പൂനെവാല

By

Published : Jul 1, 2021, 4:01 AM IST

ന്യൂഡൽഹി: പുനെ സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന വാക്സിനായ കൊവീഷിൽഡിന് യൂറോപ്യൻ മെഡിസിൻസ് ഏജൻസിയുടെ (ഇഎംഎ) അനുമതി ഒരു മാസത്തിനകം ലഭിക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനവല്ല. ഇന്ത്യയിൽ നിന്ന് കൊവീഷിൽഡ് വാക്സിൻ സ്വീകരിച്ചവർക്ക് യൂറോപ്പ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള യൂറോപ്യൻ യൂണിയന്‍റെ 'ഗ്രീൻ പാസ്' നേടാൻ യോഗ്യത ഇല്ല എന്ന വാർത്തകൾ പുറത്ത് വന്നിതിന് ശേഷമാണ് അദാർ പൂനവല്ല പ്രതികരണവുമായി രംഗത്ത് എത്തിയത്.

More read: അനുമതിക്കായി കൊവിഷീൽഡ് ഇതുവരെ സമീപിച്ചിട്ടില്ലെന്ന് യൂറോപ്യൻ യൂണിയൻ

കൊവിഷീൽഡിന് യൂറോപ്യൻ മെഡിസിൻ ഏജൻസിയുടെ അംഗീകാരം (ഇഎംഎ) ലഭിക്കാനായുള്ള അപേക്ഷ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് യൂറോപ്യൻ യൂണിയൻ കഴിഞ്ഞ ദിവസങ്ങളിൽ അറിയിച്ചിരുന്നു. അത്തരം അഭ്യർഥനകൾ ലഭിക്കുമ്പോൾ നടപടിക്രമങ്ങൾ പാലിച്ച് പരിശോധിക്കുമെന്നും യൂറോപ്യൻ യൂണിയന് വേണ്ടി മുതിര്‍ന്ന ഉദ്യോഗസ്ഥൻ അറിയിക്കുകയും ചെയ്തിരുന്നു.

അനുമതിക്കായുള്ള നടപടികൾ നേരത്തെ ആരംഭിച്ചു

ഇതിന് പിന്നാലെയാണ് സെറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പങ്കാളിയായ അസ്ട്രാസെനിക്ക അനുമതിക്കായുള്ള നടപടികൾ കഴിഞ്ഞ മാസം തുടങ്ങിയിട്ടുണ്ടെന്നും അത് ഉടൻ പൂർത്തിയാകുമെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അറിയിച്ചിരിക്കുന്നത്. യുകെ എഎച്ച്ആർഎയിലും ഡബ്ലൂഎച്ച്ഒയിലും ഇത്തരത്തിൽ അനുമതിക്കായി സമയം എടുത്തിട്ടുണ്ടെന്നും യൂറോപ്യൻ യൂണിയന്‍റെ അംഗീകാരത്തിനായുള്ള അപേക്ഷ നൽകിയിട്ടുണ്ടെന്നും പൂനവല്ല പറഞ്ഞു.

Also read: കൊവാക്സിന് ആഗോള അനുമതി; ലോകാരോഗ്യ സംഘടനയുടെ തീരുമാനം ഇന്ന്

ഈ മാസം തന്നെ കൊവിഷീൽഡിന് ഇഎംഎയുടെ അംഗീകാരം ലഭിക്കുമെന്നാണ് കരുതുന്നത്. കൊവിഷീൽഡിന്‍റെ അംഗീകാരം ആസ്ട്രാസെനെക്ക ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ് മാത്രമല്ല കൊവിഷീൽഡ് അസ്ട്രാസെനെക്കയോട് സമാനമാണ്. കൂടാതെ കൊവിഷീൽഡ് യുകെ എഎച്ച്ആർഎയും ഡബ്ലൂഎച്ച്ഒയും അംഗീകരിച്ചതാണ്. ഇപ്പോഴുള്ള പ്രശ്നം സമയത്തിന്‍റെ മാത്രമാണെന്നും പൂനവല്ല പറഞ്ഞു.

Also read: ഇന്ത്യൻ ജനതയുടെ ചെലവിൽ വാക്സിൻ കയറ്റുമതി ചെയ്തിട്ടില്ലെന്ന് ആദാർ പൂനെവാല

ABOUT THE AUTHOR

...view details