കേരളം

kerala

ETV Bharat / bharat

Covid Vaccine: പുതുച്ചേരിയിൽ വാക്‌സിൻ നിർബന്ധമാക്കി, സ്വീകരിച്ചില്ലെങ്കിൽ നിയമ നടപടി: രാജ്യത്ത് ആദ്യം - കൊവിഡ് വാക്‌സിൻ സംബന്ധിച്ച് പുതുച്ചേരി ആരോഗ്യ ഡയറക്‌ടറുടെ സർക്കുലർ

COVID19 vaccination compulsory in puducherry: 1973ലെ പുതുച്ചേരി പൊതുജനാരോഗ്യ നിയമത്തിലെ സെക്ഷൻ (8), 54(1) എന്നിവ പ്രകാരമാണ് കൊവിഡ് വാക്‌സിൻ നിർബന്ധമാക്കി ഉത്തരവിറക്കിയിരിക്കുന്നത്.

COVID19 vaccination compulsory in puducherry  puducherry health director circular on covid vaccine  penal action against people not taking covid vaccine  പുതുച്ചേരിയിൽ കൊവിഡ് വാക്‌സിൻ നിർബന്ധമാക്കി  കൊവിഡ് വാക്‌സിൻ സംബന്ധിച്ച് പുതുച്ചേരി ആരോഗ്യ ഡയറക്‌ടറുടെ സർക്കുലർ  പുതുച്ചേരിയിൽ വാക്‌സിൻ എടുക്കാത്തവർക്കെതിരെ നിയമ നടപടി
പുതുച്ചേരിയിൽ വാക്‌സിൻ നിർബന്ധമാക്കി ഉത്തരവ്, സ്വീകരിച്ചില്ലെങ്കിൽ നിയമനടപടി: രാജ്യത്ത് ആദ്യം

By

Published : Dec 5, 2021, 12:17 PM IST

പുതുച്ചേരി: പുതുച്ചേരിയിൽ കൊവിഡ് വാക്‌സിൻ നിർബന്ധമാക്കി ആരോഗ്യ ഡയറക്‌ടർ ഉത്തരവിറക്കി. രാജ്യത്ത് ആദ്യമായാണ് നിയമം മൂലം കൊവിഡ് വാക്‌സിൻ നിർബന്ധമാക്കി ഉത്തരവിറക്കുന്നത്. 1973ലെ പുതുച്ചേരി പൊതുജനാരോഗ്യ നിയമത്തിലെ സെക്ഷൻ (8), 54(1) എന്നിവ പ്രകാരമാണ് ഉത്തരവ്. വാക്‌സിൻ സ്വീകരിക്കാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു.

പുതുച്ചേരിയിൽ വാക്‌സിൻ നിർബന്ധമാക്കി ഉത്തരവ്, സ്വീകരിച്ചില്ലെങ്കിൽ നിയമനടപടി

വാക്‌സിൻ എടുക്കാൻ പല സ്ഥലത്തും ആളുകൾ വിമുഖത കാണിക്കുന്ന സാഹചര്യത്തിലാണ് കടുത്ത നിയമനടപടിയുമായി പുതുച്ചേരി ഭരണകൂടം രംഗത്തെത്തിയത്. 100% വാക്‌സിനേഷൻ എന്ന ലക്ഷ്യം കൈവരിക്കാനുള്ള എല്ലാ ശ്രമങ്ങളും സർക്കാർ തുടരുമെന്ന് ലഫ്റ്റനന്‍റ് ഗവർണർ തമിഴിസൈ സൗന്ദരരാജൻ പറഞ്ഞു.

കേരളത്തിൽ വാക്‌സിൻ എടുക്കാത്ത അധ്യാപകരുടെ പട്ടിക വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. വാക്‌സിൻ എടുക്കാത്ത അധ്യാപകർ ശമ്പളമില്ലാത്ത അവധിയിൽ പ്രവേശിക്കുകയോ എല്ലാ ആഴ്‌ചയും ആർടിപിസിആർ പരിശോധനക്ക് വിധേയരാകുകയോ ചെയ്യണമെന്നും സർക്കാർ നിർദേശിച്ചിരുന്നു.

Also Read: kerala health department circular: മാധ്യമങ്ങൾക്ക് വിവരം നൽകരുത്; സർക്കുലറുമായി ആരോഗ്യവകുപ്പ്

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details