ന്യൂഡൽഹി:കൊവിഡ് വാക്‌സിൻ സംബന്ധിച്ച് പൊതുജനങ്ങൾക്കുള്ള ആശങ്കകൾ ഒഴിവാക്കാൻ ശരിയായ ബോധവത്കരണം നടത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ. കൊവിഡ് വാക്‌സിൻ സംബന്ധിച്ച് സർക്കാർ ജനങ്ങൾക്ക് ശരിയായ വിവരങ്ങൾ നൽകുമെന്നും അവബോധം സൃഷ്‌ടിക്കാൻ ജനങ്ങളെ ബോധവത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മരുന്നിൻ്റെ ഫലപ്രാപ്‌തിയും സുരക്ഷയും സംബന്ധിച്ച് ആശങ്കകളെല്ലാം തീർക്കേണ്ടതുണ്ട്. അക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്‌ചയുമുണ്ടാവില്ല.
ജനുവരിയിൽ എപ്പോൾ വേണമെങ്കിലും പ്രതിരോധ കുത്തിവെപ്പ് തുടങ്ങാമെന്നും ഹർഷ് വർധൻ പറഞ്ഞു. എല്ലാവർക്കും വാക്‌സിനേഷൻ നൽകാൻ കഴിയുന്ന ഒരു ഘട്ടത്തിലെത്തിലേക്ക് രാജ്യം എത്തിച്ചേരുമെന്നും ഇപ്പോൾ ആദ്യഘട്ടത്തിൽ സ്വകാര്യ, പൊതുമേഖലയിലെ ആരോഗ്യ പ്രവർത്തകരായിരിക്കും മരുന്ന് നൽകുകയെന്നും അദ്ദേഹം പറഞ്ഞു.