ന്യൂഡൽഹി: മെയ് 1ന് ആരംഭിക്കുന്ന കൊവിഡ് വാക്സിനേഷൻ ഡ്രൈവിന്‍റെ മൂന്നാം ഘട്ടത്തിന്‍റെ രജിസ്ട്രേഷൻ ഏപ്രിൽ 28ന് ആരംഭിക്കും. 18 വയസിന് മുകളിലുള്ളവർക്കാണ് മൂന്നാം ഘട്ടത്തിൽ വാക്സിനേഷന് അർഹത ഉണ്ടാവുക. cowin.gov.in എന്ന വെബ്സൈറ്റ് വഴിയാണ് വാക്സിനേഷന് രജിസ്റ്റർ ചെയ്യേണ്ടതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വാക്സിനേഷൻ ഡ്രൈവ്: മൂന്നാം ഘട്ട രജിസ്ട്രേഷൻ ഏപ്രിൽ 28ന് ആരംഭിക്കും - വാക്സിനേഷൻ ഡ്രൈവ്
മെയ് 1 മുതലാണ് കൊവിഡ് വാക്സിനേഷൻ ഡ്രൈവിന്‍റെ മൂന്നാം ഘട്ടം ആരംഭിക്കുക.
വാക്സിനേഷൻ ഡ്രൈവ്: മൂന്നാം ഘട്ട രജിസ്ട്രേഷൻ ഏപ്രിൽ 28ന് ആരംഭിക്കും
ഏപ്രിൽ 19നാണ് ഉദാരവൽക്കരിച്ചതും ത്വരിതപ്പെടുത്തിയതുമായ മൂന്നാം ഘട്ടം മെയ് 1ന് ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. ജനുവരി 16 ന് വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ചതുമുതൽ ഇതുവരെ 13,83,79,832 ഡോസ് കൊവിഡ് വാക്സിൻ രാജ്യത്ത് നൽകിയിട്ടുണ്ട്.