ന്യൂഡൽഹി: ഓരോ ദിവസവും പിന്നിടുന്തോറും രാജ്യത്തെ കൊവിഡ് കണക്കുകൾ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,59,170 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,53,21,089 ആയി ഉയർന്നു.
രാജ്യത്ത് നിയന്ത്രിക്കാനാവാതെ കൊവിഡ്; ഇന്നും രണ്ടര ലക്ഷം കവിഞ്ഞു - India covid
നിലവിൽ 20,31,977 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
കുതിച്ചുയർന്ന് രാജ്യത്തെ പ്രതിദിന കൊവിഡ് കണക്കുകൾ
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് 1,761പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 1,80,530 ആയി ഉയർന്നു. നിലവിൽ 20,31,977 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. 1,54,761 പേർ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,31,08,582 ആയി ഉയർന്നു. ഇതുവരെ 12,71,29,113 പേരാണ് രാജ്യത്ത് കൊവിഡ് വാക്‌സിൻ സ്വീകരിച്ചത്.