മുംബൈ:കൊവിഡ് നിയന്ത്രണങ്ങൾ മെയ് 15വരെ നീട്ടി മഹാരാഷ്ട്ര സർക്കാർ. സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിലാണ് മെയ് ഒന്ന് വരെ ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ മെയ് 15വരെ സർക്കാർ നീട്ടിയത്. മുംബൈയിലെ പ്രാദേശിക ട്രെയിൻ സർവീസുകൾ, പൊതുഗതാഗതം എന്നിവ അത്യാവശ്യ സർക്കാർ വിഭാഗങ്ങൾക്ക് മാത്രമായിരിക്കും അനുവദിക്കുക. അഞ്ചോ അധിലധികമോ ആളുകളെ ഒത്തുകൂടാൻ അനുവദിക്കുന്നതല്ല.
കൊവിഡ് നിയന്ത്രണങ്ങൾ മെയ് 15വരെ നീട്ടി മഹാരാഷ്ട്ര സർക്കാർ - Maharashtra
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് 66,159 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.
രാജ്യത്ത് പുതിയ കേസുകളിൽ 73.05 ശതമാനം റിപ്പോർട്ട് ചെയ്ത പത്ത് സംസ്ഥാനങ്ങളിൽ മഹാരാഷ്ട്ര ഉൾപ്പെടുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് 66,159 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലെ മൊത്തം സജീവ കേസുകളിൽ 78.18 ശതമാനവും മഹാരാഷ്ട്രയിലാണ്. 24 മണിക്കൂറിനുള്ളിൽ വൈറസ് ബാധിച്ച് സംസ്ഥാനത്ത് 771 പേർ മരിച്ചു.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 3,86,452 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധിച്ച് 3,498 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 2,97,540 പേർക്ക് രോഗം ഭേദമായി. ഇന്ത്യയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,87,62,976 ആയി. രാജ്യത്ത് സജീവ രോഗബാധിതരുടെ എണ്ണം 31,70,228 ആണ്. 2,08,330 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 1,53,84,418 പേർക്ക് രോഗം ഭേദമായി.