ബെംഗളൂരു :കൊവിഡ് രണ്ടാംതരംഗത്തില്‍ ആശുപത്രിക്കിടക്കകളുടെ കടുത്ത ക്ഷാമം മൂലം കർണാടകയിൽ വീടുകളില്‍ മരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന. ആശുപത്രി കിടക്കകളുടെയും ഓക്‌സിജന്‍റെയും അഭാവം രോഗികൾക്ക് ശരിയായ ചികിത്സ ലഭിക്കുന്നതിന് തടസമാകുന്നുവെന്ന് കൊവിഡ് സാങ്കേതിക ഉപദേശക സമിതി ചെയര്‍മാന്‍ ഡോ. ഗിരിധർ റാവു പറഞ്ഞു. ഇങ്ങനെ സംഭവിക്കുമ്പോൾ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം കൃത്യമായി ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കൃത്യസമയത്ത് സമയത്ത് ആശുപത്രി കിടക്കയും ആംബുലൻസ് സേവനവും ലഭിക്കാത്തതിനെ തുടർന്ന് നിരവധി പേരാണ് പ്രതിദിനം വീടുകളില്‍ മരിക്കുന്നത്. 595 രോഗബാധിതരാണ് ഇപ്രകാരം ചികിത്സ ലഭിക്കാതെ മരണപ്പെട്ടതെന്ന് ആരോഗ്യവകുപ്പിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു.
Also Read:കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ച് അസം
രോഗം ബാധിച്ച് നിരവധി പേരാണ് വീടുകളിൽ ഐസോലേഷനിൽ കഴിയുന്നത്. ഇത്തരത്തിലുള്ള രോഗബാധിതരുടെ ആരോഗ്യസ്ഥിതി മോശമാകുകയും തുടർന്ന് ആശുപത്രിയിൽ എത്തിച്ചാൽ തന്നെ കിടക്കകൾ, ഓക്‌സിജൻ എന്നിവയുടെ ലഭ്യതയും ഇത്തരക്കാരുടെ മരണത്തിന് കാരണമാകുന്നു. മറ്റൊരു പ്രധാന പ്രശ്നം വീട്ടിൽ ഐസോലേഷനിൽ കഴിയുമ്പോൾ തന്നെ രോഗബാധിതർ മരണപ്പെടുന്നു. വീട്ടിൽ ഐസോലേഷനിൽ കഴിയുന്നവർക്ക് കൃത്യസമയത്ത് ചികിത്സയും ഓക്സിജനും ലഭ്യമാക്കിയാലേ രോഗികളുടെ മരണം ഒഴിവാക്കാൻ സാധിക്കുകയുള്ളൂവെന്നും ഡോ. ഗിരിധർ റാവു പറഞ്ഞു.