ജനീവ:ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ കൊവിഡ് 19-ന്‍റെ പുതിയ വകഭേദത്തിന് ലോകാരോഗ്യ സംഘടന ഒമിക്രോണ്‍ എന്ന് നാമകരണം ചെയ്തു. ബോട്‌സ്വാന, ഹോങ്കോങ്, ഇസ്രയേല്‍, ബെല്‍ജിയം എന്നിവിടങ്ങളിലും ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവും ജനസാന്ദ്രതയുള്ള ഗൗട്ടെങ്ങ് പ്രവിശ്യയിൽ ഈ വകഭേദം അതിവേഗം പടർന്നിട്ടുണ്ടെന്നാണ് സൂചന.
കൂടുതല്‍ രാജ്യങ്ങളിലേക്ക് പുതിയ വകഭേദം വ്യാപിച്ചിരിക്കാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പു നല്‍കി. അതിവേഗം പടരുന്ന ഈ വൈറസ് അങ്ങേയറ്റം അപകടകാരിയാണെന്ന് പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടനയും രംഗത്ത് എത്തി. ഇതോടെ ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് വിവിധ രാജ്യങ്ങള്‍ യാത്രാവിലക്കേര്‍പ്പെടുത്തി. ഏഷ്യന്‍ രാജ്യങ്ങള്‍, യൂറോപ്യന്‍ യൂണിയന്‍, ജര്‍മനി, ഇറ്റലി, ബ്രിട്ടൻ, ഇന്ത്യ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ കര്‍ശന നിയന്ത്രണം പ്രഖ്യാപിച്ചു.
What is Omicron:B.1.1.529 എന്ന് വിളിക്കപ്പെടുന്ന ഈ വകഭേദത്തിന്, മ്യൂട്ടേഷനുകളിലൂടെ വളരെ അസാധാരണമായ രൂപമാണ് കൈവന്നിരിക്കുന്നത്. ഒട്ടേറെത്തവണ മ്യൂട്ടേഷന്‍ സംഭവിച്ച് അവയ്ക്ക് ശരീരത്തിന്‍റെ പ്രതിരോധ പ്രതികരണത്തിൽ നിന്ന് ഒഴിഞ്ഞുമാറാനും കൂടുതൽ സംക്രമണം നടത്താനും സാധിക്കും. ഒമിക്രോണിന് മനുഷ്യരിലെ രോഗപ്രതിരോധ ശേഷി കുറയ്ക്കാനും അതിവേഗം പകരാനും ശേഷിയുണ്ട്. പുതിയ വകഭേദം ആദ്യം കണ്ടെത്തിയ ദക്ഷിണാഫ്രിക്കയില്‍ കൊവിഡ് വ്യാപനം ക്രമാതീതമായി വര്‍ധിച്ചത് ഈ ആശങ്കയ്ക്ക് ആക്കം കൂട്ടുന്നു.
How to treat the Omicron:ദക്ഷിണാഫ്രിക്കന്‍ വകഭേദത്തിലെ മാംസ്യഘടകത്തിന് രോഗവാഹിയായ ആദ്യ വൈറസിന്‍റേതില്‍ നിന്നും വലിയ വ്യത്യാസമുണ്ട്. കൊവിഡിന്‍റെ ഏറ്റവും മാരകമായ വകഭേദമാണ് ഇതെന്നാണ് വിലയിരുത്തല്‍. അതുക്കൊണ്ടാണ് ലോകാരോഗ്യ സംഘടന ഇതിനെ ഏറ്റവും മാരകമെന്ന് വിശേഷിപ്പിച്ചത്. ഒമിക്രോണിന് നിലവിലുള്ള വാക്‌സിനുകളെ അതിജീവിക്കാന്‍ ശേഷിയുണ്ടോയെന്ന തീവ്രപരിശോധനയിലാണ് വൈദ്യശാസ്ത്രലോകം. ഇതേകുറിച്ച് വ്യക്തത വരുത്താന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമുണ്ടെന്നും അതിന് ആഴ്ചകള്‍ എടുക്കുമെന്നും ലോകാരോഗ്യ സംഘടന പറയുന്നു.
READ MORE:ദക്ഷിണാഫ്രിക്കയിൽ പുതിയ കൊവിഡ് വകഭേദം; രോഗപ്രതിരോധശേഷിയെ താറുമാറാക്കും