കേരളം

kerala

ETV Bharat / bharat

കൊവിഡ് വ്യാപനം; നാഗ്‌പൂരിൽ മാർച്ച് 15 മുതൽ ലോക്ക്‌ഡൗൺ - Nagpur

അവശ്യ സേവനങ്ങളെ ലോക്ക്‌ഡൗൺ ബാധിക്കില്ല.

കൊവിഡ് വ്യാപനം; നാഗ്‌പൂരിൽ മാർച്ച് 15 മുതൽ ലോക്ക്‌ഡൗൺ  കൊവിഡ് വ്യാപനം  മഹാരാഷ്‌ട്ര  മഹാരാഷ്‌ട്ര കൊവിഡ്  നാഗ്‌പൂർ  നാഗ്‌പൂർ ലോക്ക്‌ഡൗൺ  ഉദ്ദവ് താക്കറെ  Covid  Maharashtra  Maharashtra Covid  Nagpur  Nagpur lockdown
കൊവിഡ് വ്യാപനം; നാഗ്‌പൂരിൽ മാർച്ച് 15 മുതൽ ലോക്ക്‌ഡൗൺ

By

Published : Mar 13, 2021, 10:14 AM IST

മുംബൈ: കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ നാഗ്‌പൂർ ജില്ലയിൽ മാർച്ച് 15 മുതൽ 21വരെ ലോക്ക്‌ഡൗൺ ഏർപ്പെടുത്താനൊരുങ്ങി സംസ്ഥാന സർക്കാർ.

അവശ്യ സേവനങ്ങളെ ലോക്ക്‌ഡൗൺ ബാധിക്കില്ല. കഴിഞ്ഞ ദിവസങ്ങളിൽ നാഗ്‌പൂരിലെ കോട്ടൺ മിൽ, മദ്യ വിൽപനശാല തുടങ്ങി നിരവധി സ്ഥലങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടിരുന്നു. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് ജനങ്ങൾ ഇവിടെ തടിച്ചു കൂടുന്നത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 13,659 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ചത്. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 22,52,057 ആയി ഉയർന്നു. കൂടാതെ 54 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും 9,913 പേർ രോഗമുക്തി നേടുകയും ചെയ്തു.

കൊവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കർശനമായ ലോക്ക്‌ഡൗൺ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അറിയിച്ചിരുന്നു.

ABOUT THE AUTHOR

...view details