കേരളം

kerala

വാക്സിനേഷന്‍റെ നാലാം ഘട്ടം വിജയകരമാക്കാൻ രാഷ്ട്രീയം മറന്ന് ഒന്നിക്കാൻ ആവശ്യപ്പെട്ട് മായാവതി

By

Published : May 1, 2021, 1:15 PM IST

പൂനെ സിറം ഇൻസ്ററിറ്റ്യൂട്ടിൽ നിർമിക്കുന്ന ഒക്സ്‌ഫോർഡ് - അസ്ട്രാസെനെക്കയുടെ കൊവീഷീൽഡ് വാക്സിനും ഭാരത് ബയോടെക് ലിമിറ്റഡ് നിർമിക്കുന്ന കൊവാക്സിനുമാണ് ഇന്ത്യയിൽ നൽകി വരുന്നത്.

COVID  Mayawati  vaccination drive for 18+ successful  vaccination drive  vaccination drive for 18+  കൊവിഡ് വാക്സിൻ  കൊവീഷീൽഡ്  കൊവാക്സിൻ
വാക്സിനേഷന്‍റെ നാലാം ഘട്ടം വിജയകരമാക്കാൻ രാഷ്ട്രീയം മറന്ന് ഒന്നിക്കാൻ ആവശ്യപ്പെട്ട് മായാവതി

ലഖ്നൗ:രാജ്യത്ത് ഇന്ന് മുതൽ ആരംഭിക്കുന്ന നാലാം ഘട്ട കൊവിഡ് വാക്സിനേഷൻ പദ്ധതി വിജയകരമാകാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും മുന്നോട്ട് വരണമെന്ന് ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) മേധാവി മായാവതി. 18 വയസിന് മുകളിലുള്ളവർക്കാണ് നാലാം ഘട്ടത്തിൽ വാക്സിനേഷൻ നൽകുക. രാഷ്ട്രീയവും സ്വാർത്ഥതയും മറന്ന് പരസ്പര വിശ്വസ്തതയോടും സത്യസന്ധതയോടും കൂടി ജനങ്ങൾ മുന്നോട്ട് വരണമെന്നും വാക്സിനേഷന്‍റെ നാലാം ഘട്ടം വിജയിപ്പിക്കണമെന്നും മായാവതി ട്വിറ്ററിൽ കുറിച്ചു. കൂടാതെ സർക്കാരിന്‍റെ ഈ ദൗത്യത്തെ സാമ്പത്തികമായി സാഹായിക്കണമെന്ന് രാജ്യത്തെ വൻകിട ബിസിനസുകാരോട് അവർ അവശ്യപ്പെട്ടു.

18 മുതൽ 44 വയസ് പ്രായമുള്ളവർക്കാണ് ശനിയാഴ്ച മുതൽ വാക്സിനേഷൻ നൽകുക. ജനുവരി 16 നാണ് പൂനെ സിറം ഇൻസ്ററിറ്റ്യൂട്ടിൽ നിർമിക്കുന്ന ഒക്സ്‌ഫോർഡ് - അസ്ട്രാസെനെക്കയുടെ കൊവീഷീൽഡ് വാക്സിനും ഭാരത് ബയോടെക് ലിമിറ്റഡ് നിർമിക്കുന്ന കൊവാക്സിനും നൽകി കൊണ്ട് രാജ്യത്ത് ആദ്യ ഘട്ട വാക്സിനേഷൻ ആരംഭിക്കുന്നത്. തുടർന്ന് മാർച്ച് ഒന്നിന് അറുപത് വയസിന് മുകളിലുള്ളവർക്കും 45 വയസിന് മുകളുലുള്ളവർക്കും വാക്സിൻ നൽകി രണ്ടാം ഘട്ടം ആരംഭിച്ചു. തുടർന്ന മാർച്ച് ഒന്നിന് 44 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ നൽകി മൂന്നാം ഘട്ടവും ആരംഭിച്ചു.

നിലവിൽ രാജ്യത്ത് ഇതുവരെ 15,49,89,635 പേരാണ് കൊവിഡ് വാക്സിനേഷൻ സ്വീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിൽ 4,01,993 പേർക്കാണ് ഇന്ത്യയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതർ 1,91,64,969 കടന്നുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിൽ 3523 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ കൊവിഡ് മരണം 2,11,853 കടന്നു. നിലവിൽ 32,68,710 സജീവ കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

ABOUT THE AUTHOR

...view details