പുതുച്ചേരി : കൊവിഡ് രൂക്ഷമായി തുടരുന്നതിനാല്‍ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ ലോക്ക്ഡൗണ്‍ നീട്ടി. ഈ മാസം 31 വരെ അടച്ചിടല്‍ തുടരും. ഗവർണർ തമിഴിസൈ സൗന്ദര്‍രാജനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
കൊവിഡ് രൂക്ഷം ; പുതുച്ചേരിയില്‍ ലോക്ക്ഡൗണ്‍ 31 വരെ നീട്ടി - കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി
നേരത്തെ പ്രഖ്യാപിച്ചത് പ്രകാരം ഈ മാസം 24 വരെയായിരുന്നു ലോക്ക്ഡൗണ്‍. കൊവിഡ് കേസുകള്‍ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് 31 വരെ നീട്ടിയത്.
കൊവിഡ് രൂക്ഷം; പുതുച്ചേരിയില്‍ ലോക്ക്ഡൗണ്‍ 31 വരെ നീട്ടി
ALSO READ:യാസ് ചുഴലിക്കാറ്റ് : തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്ത് പ്രധാനമന്ത്രി
മെയ് 10 ന് ആരംഭിച്ച ലോക്ക്ഡൗണ്‍ 24 ന് അർധരാത്രി അവസാനിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. അതേസമയം, മെയ് 10 മുതൽ ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും തുടരും. അവശ്യ സാധനങ്ങള്‍ എല്ലാ ദിവസവും ഉച്ചവരെ ലഭ്യമാണ്.