മുംബൈ:ഉത്സവ കാലയളവില്‍ മുംബൈയില്‍ കൊവിഡ് കേസുകളില്‍ വര്‍ധനവ്. കൊവിഡിന്‍റെ പുതിയ വകഭേദമാണ് കേസുകള്‍ വര്‍ധിക്കാന്‍ കാരണം. കഴിഞ്ഞ രണ്ടരവര്‍ഷത്തെ കൊവിഡ് വ്യാപനത്തില്‍ നാല് തരംഗങ്ങളാണ് മുംബൈയില്‍ ഉണ്ടായത്.
വരാന്‍ പോകുന്ന ദീപാവലിയടക്കമുള്ള ആഘോഷങ്ങളില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊവിഡ് രോഗികളുടെ എണ്ണം മുംബൈയില്‍ വര്‍ധിക്കുകയാണ്.
ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ രേഖപ്പെടുത്തിയ കൊവിഡ് മരണങ്ങളെക്കാള്‍ കൂടുതല്‍ കൊവിഡ് മരണങ്ങള്‍ ഒക്‌ടോബര്‍ മാസത്തില്‍ മുംബൈയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം കഴിഞ്ഞ് രണ്ട് മാസ കാലയളവില്‍ കൊവിഡ് രോഗികളുടെ എണ്ണം നഗരത്തില്‍ കുറഞ്ഞ് വരികയായിരുന്നു. കൊവിഡ് വ്യാപകമായതിന് ശേഷം 2021 ഒക്ടോബര്‍ 17നാണ് മുംബൈയില്‍ ഒറ്റ കൊവിഡ് മരണവും രേഖപ്പെടുത്താത്ത ദിവസം.
സീറോ കൊവിഡ് കണക്ക്:അതിന് ശേഷം 143 തവണ ഒറ്റ കൊവിഡ് മരണവും രേഖപ്പെടുത്താത്ത ദിവസമുണ്ടായിട്ടുണ്ട്. ഈ വര്‍ഷം എട്ട് തവണ ഫെബ്രുവരിയില്‍, 27 തവണ മാര്‍ച്ചില്‍, 26 തവണ ഏപ്രിലില്‍, 28 തവണ മേയില്‍, ഏഴ് തവണ ജൂണില്‍, ആറ് തവണ ജൂലൈയില്‍, 7 തവണ ഓഗസ്റ്റില്‍, 11 തവണ സെപ്റ്റംബറില്‍, 13 തവണ ഒക്ടോബറിലും സീറോ കൊവിഡ് രേഖപ്പെടുത്തി. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ കണക്കിലെടുക്കുമ്പോള്‍ ഒക്ടോബര്‍ മാസത്തിലാണ് ഏറ്റവും കൂടുതല്‍ സീറോ കൊവിഡ് മരണം രേഖപ്പെടുത്തിയത്.