ന്യൂഡൽഹി :കൊവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾ അപേക്ഷ സമർപ്പിച്ചാൽ 30 ദിവസത്തിനുള്ളിൽ നഷ്‌ടപരിഹാരത്തുക നൽകണമെന്ന് സുപ്രീം കോടതി. സർട്ടിഫിക്കറ്റിൽ കൊവിഡ് മരണം എന്ന് രേഖപ്പെടുത്താത്തതിന്‍റെ പേരിൽ സംസ്ഥാനങ്ങൾ തുക നൽകാതിരിക്കരുതെന്നും സുപ്രീം കോടതി നിർദേശിച്ചു.
ജില്ല ദുരന്തനിവാരണ അതോറിറ്റിക്കോ ജില്ല ഭരണകൂടത്തിനോ അപേക്ഷ സമർപ്പിക്കുന്ന തിയ്യതി മുതൽ 30 ദിവസത്തിനുള്ളിൽ അന്‍പതിനായിരം രൂപ നൽകണമെന്നാണ് ഉത്തരവ്. അപേക്ഷയോടൊപ്പം കൊവിഡ് മരണമെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.
സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റിയോ ജില്ല ഭരണകൂടമോ ആകും തുക അനുവദിക്കുക. ജസ്റ്റിസ് എം.ആർ ഷാ, ജസ്റ്റിസ് എ.എസ് ബൊപന്ന എന്നിവരുടെ ബഞ്ചിൽ നിന്നായിരുന്നു ഉത്തരവ്.
30 ദിവസത്തിനുള്ളിൽ നഷ്‌ടപരിഹാരം
കുടുംബത്തിൽ നിന്ന് ഒരാൾ കൊവിഡ് രോഗം സ്ഥിരീകരിച്ചതിന് ശേഷം 30 ദിവസത്തിനുള്ളിൽ ആത്മഹത്യ ചെയ്‌താലും ധനസഹായത്തിന് അർഹരാണെന്ന് കോടതി പറഞ്ഞു.