ന്യൂഡൽഹി:ഡൽഹി വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർക്ക് കൊവിഡ് പരിശോധന കർശനമാക്കി. കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്കാണ് പരിശോധന കർശനമാക്കിയത്. രോഗം സ്ഥിരീകരിക്കുന്നവർ നിർബന്ധമായും ക്വാറന്‍റൈനിൽ പ്രവേശിക്കണമെന്നാണ് നിർദേശം. വിമാനത്താവളങ്ങൾ, റെയിൽവെ സ്റ്റേഷനുകൾ, ബസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ നേരത്തെ തന്നെ പരിശോധന കർശനമാക്കിയതാണ്.
ഡൽഹി വിമാനത്താവളത്തിൽ യാത്രക്കാർക്ക് കൊവിഡ് പരിശോധന കർശനമാക്കി
കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്കാണ് പരിശോധന കർശനമാക്കിയത്
ഡൽഹി വിമാനത്താവളത്തിൽ യാത്രക്കാർക്ക് കൊവിഡ് പരിശോധന കർശനമാക്കി
ഇന്ത്യയിൽ 24 മണിക്കൂറിനിടെ 53,000 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഡൽഹിയിൽ 992 പേർക്കും പുതിയാതായി രോഗം സ്ഥിരീകരിച്ചു. ഡൽഹിയിൽ പ്രതിദിനം 80,000 പരിശോധനകൾ നടത്തുമെന്ന് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയ്‌ൻ അറിയിച്ചു. അതേസമയം 33 സ്വകാര്യ ആശുപത്രികളിൽ 220 ഐസിയു കിടക്കകളും, 838 സാധാരണ കിടക്കകളും നൽകുമെന്ന് ഡൽഹി സർക്കാർ അറിയിച്ചു.