ഭോപ്പാല്‍: മധ്യപ്രദേശിലേക്ക് ഓക്സിജൻ കോൺസെൻട്രേറ്റർ നല്‍കി ടാറ്റാ ഗ്രൂപ്പ്. ഓക്സിജന്‍ ലഭ്യതക്കുറവുള്ള സംസ്ഥാനത്തിന് ഇത് വളരെ ആശ്വാസമാകും. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ഇക്കാര്യം സ്ഥിരീകരിച്ചു. ടാറ്റാ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരനുമായി അദ്ദേഹം ഫോണിലൂടെ സംസാരിച്ചു.
കൊവിഡ് പ്രതിരോധം; മധ്യപ്രദേശിന് കൈത്താങ്ങായി ടാറ്റ ഗ്രൂപ്പ് - മധ്യപ്രദേശ്
സംസ്ഥാനത്ത് ഓക്സിജൻ പ്ലാന്‍റ് സ്ഥാപിക്കുന്നതിനും കമ്പനി സഹായിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കൊവിഡ് പ്രതിരോധം; മധ്യപ്രദേശിന് കൈത്താങ്ങായി ടാറ്റ ഗ്രൂപ്പ്
കൊവിഡിനെതിരെ പോരാടുന്നതിന് ടാറ്റാ ഗ്രൂപ്പ് ഒരു ഓക്സിജൻ കോൺസെൻട്രേറ്ററും മറ്റ് സഹായങ്ങളും നൽകുമെന്ന് അറിയിച്ചിരുന്നു. ടാറ്റ ഗ്രൂപ്പിന്‍റെ ഈ സഹായത്തെ സ്വാഗതം ചെയ്യുന്നതായും ചൗഹാൻ ട്വീറ്റ് ചെയ്തു. സംസ്ഥാനത്ത് ഓക്സിജൻ പ്ലാന്‍റ് സ്ഥാപിക്കുന്നതിനും കമ്പനി സഹായിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.