കേരളം

kerala

ETV Bharat / bharat

കൊവിഡ് നിയന്ത്രണങ്ങൾ 15 ദിവസത്തേക്ക് നീട്ടി മഹാരാഷ്‌ട്ര - രാജേഷ് ടോപ്പെ

പുതിയ മാർഗ നിർദേശങ്ങൾ ജൂണ്‍ ഒന്നിന് പുറപ്പെടുവിക്കുമെന്ന് ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ

By

Published : May 29, 2021, 12:54 AM IST

Updated : May 29, 2021, 1:04 AM IST

മുംബൈ: കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് മഹാരാഷ്‌ട്രയിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ സർക്കാർ നീട്ടി. അടുത്ത 15 ദിവസം കൂടി നിയന്ത്രണങ്ങൾ തുടരും. ഇതു സംബന്ധിച്ച പുതിയ മാർഗ നിർദേശങ്ങൾ ജൂണ്‍ ഒന്നിന് പുറപ്പെടുവിക്കുമെന്ന് ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ അറിയിച്ചു.

Also Read: മഹാരാഷ്ട്രയിൽ കുട്ടികൾക്കായുള്ള പ്രത്യേക കൊവിഡ് കെയർ സെന്‍റർ സജ്ജമാക്കുന്നു

രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കൂടുതലുള്ള പ്രദേശങ്ങളിൽ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കില്ല. കടകളും മറ്റും തുറക്കുന്നതിനെ സംബന്ധിച്ച തീരുമാനം ജൂണ്‍ ഒന്നിന് അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്ന് 20,740 കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തത്. 424 മരണം കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു.

Last Updated : May 29, 2021, 1:04 AM IST

ABOUT THE AUTHOR

...view details