ചണ്ഡീഗഡ്: രാജ്യത്ത് കൊവിഡ് വ്യാപനം ഒരാണ്ട് പിന്നിട്ടിട്ടും ഇപ്പോഴും ജനങ്ങൾ ആശങ്കയിലാണ്. കൊവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് പഞ്ചാബ് സര്‍ക്കാര്‍. പരിശോധനകള്‍ വര്‍ധിപ്പിക്കാനും മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകൾ വ്യാപകമാക്കാനും തീരുമാനിച്ചതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാര്‍ച്ച് 31 വരെ അടച്ചിടാനാണ് തീരുമാനിച്ചിരിക്കുന്നത്. പുതിയ നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ നിലവില്‍ വരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. മെഡിക്കല്‍ കോളജുകളും നേഴ്‌സിങ് കോളജുകളും ഒഴികെയുള്ള എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങളും മാര്‍ച്ച് 31 വരെ അടച്ചിടും. ഈ കാലയളവില്‍ നടത്തേണ്ടിയിരുന്ന എല്ലാ ക്ലാസുകളിലെയും പരീക്ഷകൾ മാറ്റിവച്ചതായും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും.
കൊവിഡ് വ്യാപനം രൂക്ഷം; പഞ്ചാബില്‍ മാര്‍ച്ച് 31 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും - മാര്‍ച്ച് 31 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും
പുതിയ നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ നിലവില്‍ വരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. മെഡിക്കല്‍ കോളജുകളും നേഴ്‌സിങ് കോളജുകളും ഒഴികെയുള്ള എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങളും മാര്‍ച്ച് 31 വരെ അടച്ചിടും
സ്‌കൂൾ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും കൊവിഡ് രോഗം പടരാതിരിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും വിദ്യാബ്യാസ മന്ത്രി വിജയ് ഇന്ദര്‍ സിംഗ്ല പറഞ്ഞു. കൊവിഡ് പരിശോധനകള്‍ പ്രതിദിനം 35,000 ആയി വര്‍ധിപ്പിക്കാനും തീരുമാനമുണ്ട്. കൊവിഡ് ചികിത്സ നടത്തുന്ന ആശുപത്രികളില്‍ കൂടുതല്‍ കിടക്കകള്‍ തയ്യാറാക്കാനും അത്യാവശ്യമല്ലാത്ത ശസ്ത്രക്രിയകള്‍ തല്‍ക്കാലത്തേക്ക് മാറ്റിവെക്കാനും നിര്‍ദേശിച്ചു. സിനിമാശാലകളില്‍ 50 ശതമാനം പേരെ മാത്രമേ പ്രവേശിപ്പിക്കൂ. മാളുകളില്‍ ഒരു സമയത്ത് 100 പേരെ മാത്രമേ അനുവദിക്കുകയുള്ളൂ. സിനിമാശാലകള്‍, മള്‍ട്ടിപ്ലക്‌സുകള്‍, റസ്റ്റോറന്‍റുകള്‍, മാളുകള്‍ തുടങ്ങിയവ ഞായറാഴ്ചകളില്‍ അടച്ചിടും. ശവസംസ്‌കാര ചടങ്ങുകള്‍, വിവാഹങ്ങള്‍ എന്നിവയില്‍ പരമാവധി 20 പേര്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂ. ഇത് ഞായറാഴ്ച മുതല്‍ പ്രാബല്യത്തിൽ വരും. 2,490 പുതിയ കൊവിഡ് കേസുകളും 1339 രോഗമുക്തിയും 38 മരണങ്ങളുമാണ് കവിഞ്ഞ 24 മണിക്കൂറിനിടെ പഞ്ചാബിൽ റിപ്പോർട്ട് ചെയ്തത്.
നീണ്ട ഇടവേളയ്ക്ക് ശേഷം രാജ്യത്തെ കോവിഡ് കേസുകളില്‍ വന്‍ വര്‍ധനവുണ്ടാകുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ രേഖപ്പെടുത്തിയ കേസുകളുടെ എണ്ണം 10 മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ രാജ്യത്തെ കൊവിഡ് നിരക്കുകളില്‍ 39 ശതമാനം വര്‍ധനവ് ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാഴാഴ്ചത്തെ കൊവിഡ് കേസുകളുടെ എണ്ണം മാത്രം 40,000 ന് അടുത്ത് എത്തിയതും ആശങ്കയുയര്‍ത്തുന്നുണ്ട്. 39,726 പുതിയ കേസുകളാണ് വ്യാഴാഴ്ച മാത്രം പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 28 ന് ശേഷം രാജ്യത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണ് ഇത്. രാജ്യത്ത് ആകെ 1,15,14,331 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 2,71,282 സജീവ കേസുകളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ച 154 പേരുള്‍പ്പടെ ആകെ കോവിഡ് മരണങ്ങൾ 1,59,370 ആണ്. അതേസമയം, 3,93,39,817 പേരാണ് രാജ്യത്ത് ഇതുവരെ വാക്സിൻ സ്വീകരിച്ചത്.