ന്യൂഡൽഹി:രാജ്യത്തെ കൊവിഡ് സാഹചര്യങ്ങളെ വിലയിരുത്തി പ്രധാനമന്ത്രി നടത്തിയ പ്രസംഗം അർത്ഥശൂന്യമെന്ന് കോൺഗ്രസ് നേതാവ് അജയ് മാക്കൻ. പ്രധാനമന്ത്രി തന്‍റെ എല്ലാ ഉത്തരവാദിത്തങ്ങളും ഉപേക്ഷിച്ച് ഇന്ത്യയെ രക്ഷിക്കാനുള്ള ഉത്തരവാദിത്തം എൻജിഒകൾ, യുവാക്കൾ, ബാൽ മിത്ര എന്നിവരുടെ മേൽ അടിച്ചേൽപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
പ്രധാനമന്ത്രിയുടെ പ്രസംഗം അർത്ഥശൂന്യമെന്ന് അജയ് മാക്കൻ - covid surge
കഴിഞ്ഞ നാല് ദിവസമായി രാജ്യത്ത് രണ്ട് ലക്ഷത്തിലധികം കൊവിഡ് രോഗവും ആയിരത്തിലധികം മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്യുന്നത്.
"രാജ്യം മാരകമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. പരിശോധന നടത്താൻ ദിവസങ്ങളെടുക്കുന്നു, തുടർന്ന് ഫലം പുറത്ത് വരാന്‍ രണ്ടോ മൂന്നോ ദിവസം എടുക്കും. ആശുപത്രിയിൽ കിടക്കകളില്ല, ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരെ രക്ഷിക്കാന്‍ ആവശ്യമായ മരുന്നുകളും ഓക്സിജനും ലഭിക്കുന്നില്ല ". മരുന്നുകൾ കരിഞ്ചന്തയിൽ വിൽക്കുന്നു, രാജ്യത്തെ മിക്ക ആശുപത്രികളിലും ഓക്സിജൻ വിതരണം സാധ്യമാകുന്നില്ല. ശ്മശാനങ്ങൾക്ക് മരിക്കുന്ന ആളുകളെ ഉൾക്കൊള്ളാൻ കഴിയില്ല, ” മാക്കൻ ആരോപിച്ചു.
രാജ്യം മറ്റൊരു ലോക്ക്ഡൗണിലേക്ക് പ്രവേശിക്കുന്നത് തടയേണ്ടതുണ്ടെന്ന് മോദി തന്‍റെ പ്രസംഗത്തിൽ പറഞ്ഞിരുന്നു. സാഹചര്യം എന്തുതന്നെയായാലും ക്ഷമ നഷ്ടപ്പെടരുത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രഖ്യാപിച്ച നടപടികൾ സാഹചര്യം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് അണുബാധ രാജ്യത്തെ സ്ഥിതി വഷളാക്കികൊണ്ടിരിക്കുകയാണ്. കഴിഞ്ഞ നാല് ദിവസമായി രാജ്യത്ത് രണ്ട് ലക്ഷത്തിലധികം കൊവിഡ് രോഗബാധയും ആയിരത്തിലധികം മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്യുന്നത്.