ന്യൂഡല്‍ഹി: വിദേശ വാക്സിനുകളുടെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ഒഴിവാക്കി ജനങ്ങളിലേക്ക് പെട്ടെന്ന് തന്നെ വാക്സിന്‍ എത്തിക്കണമെന്ന് ഡെല്‍ഹി ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. ആദ്യഡോസ് സ്വീകരിച്ചവര്‍ക്ക് മുന്‍ഗണന നല്‍കണമെന്നും ഹര്‍ജിയില്‍ സൂചിപ്പിക്കുന്നു. ചീഫ് ജസ്റ്റിസ് ഡിഎൻ പട്ടേൽ, ജസ്റ്റിസ് ജസ്മീത് സിംഗ് എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജിയില്‍ മെയ് 13ന് വാദം കേൾക്കുമെന്ന് അറിയിച്ചു. ഹര്‍ജിയിൽ ഉന്നയിച്ച വിഷയങ്ങൾ സുപ്രീംകോടതി ഇതിനകം പരിഗണിച്ചുകൊണ്ടിരിക്കുകയാണ്. ഏപ്രിൽ 30ന് ഇത് സംബന്ധിച്ച വിശദമായ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും കോടതി അറിയിച്ചു. സമാനമായ വിഷയം സുപ്രീംകോടതി പരിഗണിക്കുന്നുണ്ടെന്നും ഇത് സംബന്ധിച്ച് കേന്ദ്രത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് വേണ്ടി ഹാജരായ കേന്ദ്ര സർക്കാർ സ്റ്റാൻഡിങ് അഭിഭാഷകൻ അനുരാഗ് അലുവാലിയ പറഞ്ഞതിനെ തുടർന്നാണ് ഹര്‍ജി മാറ്റിവയ്ക്കാൻ കോടതി തീരുമാനിച്ചത്. മെയ് 10ന് സുപ്രീംകോടതി ഇക്കാര്യത്തില്‍ വീണ്ടും വാദം കേള്‍ക്കുമെന്നും അലുവാലിയ അറിയിച്ചു.
വിദേശ വാക്സിനുകളുടെ ക്ലിനിക്കൽ പരീക്ഷണങ്ങൾ ഒഴിവാക്കാൻ ഹൈക്കോടതിയിൽ ഹര്‍ജി - ഹൈക്കോടതിയിൽ ഹര്‍ജി
കൊവിഷീൽഡിന്‍റെ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനെയും കൊവാക്സിൻ നിർമ്മിക്കുന്ന ഭാരത് ബയോടെക് ഇന്‍റർനാഷണൽ ലിമിറ്റഡിനെയും മാത്രം വാക്സിനിന്‍റെ കാര്യത്തില്‍ ആശ്രയിക്കരുതെന്ന് ഹര്‍ജിയില്‍ പറയുന്നു.
കൊവിഷീൽഡിന്‍റെ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനെയും കൊവാക്സിൻ നിർമ്മിക്കുന്ന ഭാരത് ബയോടെക് ഇന്‍റർനാഷണൽ ലിമിറ്റഡിനെയും മാത്രം വാക്സിനിന്‍റെ കാര്യത്തില്‍ ആശ്രയിക്കരുതെന്ന് ഹര്‍ജിയില്‍ പറയുന്നു. ഇക്കാര്യത്തില്‍ വിദേശ വാക്സിനുകൾ ഉപയോഗപ്പെടുത്തണമെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. കൂടുതൽ വാക്സിനേഷൻ കേന്ദ്രങ്ങൾ ചേർക്കാനും പ്രതിരോധ കുത്തിവയ്പ്പിനുള്ള അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കാനും കേന്ദ്രത്തിനും ഡല്‍ഹി സർക്കാരിനും നിർദ്ദേശം നൽകണമെന്നും ഹരജിക്കാരൻ നാസിയ പർവീൻ കോടതിയോട് ആവശ്യപ്പെട്ടു. വാക്‌സിൻ ഡോസ് ആദ്യമെടുത്തവരുടെ എണ്ണത്തിലും രണ്ടാമത്തെ ഡോസ് എടുത്തവരുടെ എണ്ണത്തിലും വലിയ വ്യത്യാസമുണ്ടെന്ന് ഹര്‍ജിയിൽ ഹാജരായ അഭിഭാഷകൻ സഞ്ജീവ് സാഗർ കോടതിയെ അറിയിച്ചു.