ന്യൂഡല്‍ഹി:കഴിഞ്ഞ 24 മണിക്കൂറിനിടെ 18 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശത്തും കൊവിഡ് മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, അരുണാചൽ പ്രദേശ്, അസം, ചണ്ഡിഗഡ്, ദാദ്ര, നഗർ ഹവേലി, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, ലഡാക്ക്, മണിപ്പൂർ, മേഘാലയ, മിസോറം, നാഗാലൻഡ്, ഒഡീഷ, പുതുച്ചേരി, സിക്കിം, ത്രിപുര, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് 24 മണിക്കൂറിനിടെ കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത പ്രദേശങ്ങള്‍.
മിക്ക സംസ്ഥാനങ്ങളിലും കൊവിഡ് മരണം കുറയുന്നു - in last 24 hours
റിപ്പോര്‍ട്ട് ചെയ്ത മരണങ്ങളില്‍ 88.5 ശതമാനവും നടന്നത് ആറ് സംസ്ഥാനങ്ങളില്‍
അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 113 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. റിപ്പോര്‍ട്ട് ചെയ്ത മരണങ്ങളില്‍ 88.5 ശതമാനവും നടന്നത് ആറ് സംസ്ഥാനങ്ങളില്‍ നിന്നാണെന്നും ആരോഗ്യവകുപ്പിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. മഹാരാഷ്ട്രയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 60 പേരാണ് അവിടെ കൊവിഡ് ബാധിച്ച് മരിച്ചത്. പഞ്ചാബും കേരളവും യഥാക്രമം 15 ഉം 14 ഉം മരണങ്ങൾ റിപ്പോർട്ട് ചെയ്തു. കർണാടകയിലും തമിഴ്‌നാട്ടിലും നാല് മരണങ്ങൾ വീതവും ഛത്തീസ്ഗഡില്‍ മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ഒരു മാസത്തിനിടെ സജീവ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ് കാണിക്കുന്ന അഞ്ച് സംസ്ഥാനങ്ങളാണ് കേരളം, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ഛത്തീസ്ഗഡ്, തമിഴ്നാട്. എന്നാല്‍ മഹാരാഷ്ട്ര, പഞ്ചാബ്, മധ്യപ്രദേശ്, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളില്‍ സജീവ കേസുകളുടെ എണ്ണത്തില്‍ വർധനവാണുണ്ടാകുന്നതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.