ഭോപ്പാൽ: കൊവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഭോപ്പാൽ, ഇൻഡോർ എന്നീ ജില്ലകളിൽ രാത്രികാല കർഫ്യു ഏർപ്പെടുത്തുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. ഞായറോ തിങ്കളോ മുതൽ കർഫ്യു നിലവിൽ വരുമെന്ന് സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ കൂടിയ യോഗത്തില്‍ അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച 603 പുതിയ കേസുകളാണ് മധ്യപ്രദേശിൽ റിപ്പോർട്ട് ചെയ്തത്.
കൊവിഡ് 19; രാത്രികാല കർഫ്യു ഏർപ്പെടുത്തുമെന്ന് ശിവരാജ് സിങ് ചൗഹാൻ
മഹാരാഷ്ട്രയിൽ നിന്ന് എത്തുന്നവരുടെ എണ്ണം നിയന്ത്രിക്കാനുള്ള നടപടികളുണ്ടാവുമെന്നും ചൗഹാൻ.
കൊവിഡ് 19: രാത്രികാല കർഫ്യു ഏർപ്പെടുത്തുമെന്ന് ശിവരാജ് സിങ് ചൗഹാൻ
"മഹാരാഷ്ട്രയിലെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായത് കാരണം അവിടെനിന്നും വരുന്നവരുടെ എണ്ണത്തിൽ നിയന്ത്രണം ഉണ്ടാകും. വ്യോമ, ട്രെയിൻ, റോഡ് ഗതാഗത മാർഗങ്ങൾ വഴി മഹാരാഷ്ട്രയിൽ നിന്ന് സംസ്ഥാനത്തെത്തുന്നവർ നിർബന്ധമായും തെർമൽ സ്കാനിങ് നടത്തണം. കൊവിഡ് നിയമങ്ങൾ ജനങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് വരുത്തണം" മുഖ്യമന്ത്രി പറഞ്ഞു.