കേരളം

kerala

ETV Bharat / bharat

COVID-19: രാജ്യത്ത് കൗമാരക്കാര്‍ക്കുള്ള വാക്സിന്‍ ഇന്ന് മുതല്‍; ശ്രദ്ധിക്കേണ്ടത് എന്തെല്ലാം - കുട്ടികള്‍ക്ക് വാക്സിന്‍ എടുക്കാം

ഡിസംബര്‍ 25നാണ് രാജ്യത്തെ കൗമാരക്കാര്‍ക്ക് COVID-19 വാക്സിന്‍ നല്‍കാനുള്ള തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്

COVID Vaccination of children  corona Vaccination for Students  Vaccination of children begin today  കൗമാരക്കാര്‍ക്കുള്ള വാക്സിന്‍ വിതരണം ഇന്നു മുതല്‍  കുട്ടികള്‍ക്ക് വാക്സിന്‍ എടുക്കാം  കുട്ടികള്‍ക്ക് വാക്സിന്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കൊവിഡ്-19; രാജ്യത്ത് കൗമാരക്കാര്‍ക്കുള്ള വാക്സിന്‍ വിതരണം ഇന്നു മുതല്‍

By

Published : Jan 3, 2022, 7:58 AM IST

ന്യൂഡല്‍ഹി:കൊവിഡ് COVID-19 പ്രതിരോധത്തില്‍ നിര്‍ണായക കാല്‍വയ്പ്പിനൊരുങ്ങു രാജ്യം. കൗമാരക്കാര്‍ക്കുള്ള കൊവിഡ് പ്രതിരോധ വാക്സിനേഷന്‍ വിതരണം ഇന്ന് മുതല്‍ ആരംഭിക്കും. 15- മുതല്‍ 18 വരെ വയസുള്ളവര്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്.

ഡിസംബര്‍ 25നാണ് രാജ്യത്തെ കൗമാരക്കാര്‍ക്ക് വാക്സിന്‍ നല്‍കാനുള്ള തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. അതീവ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് മൂന്നാം ഡോസ് വാക്സിന്‍ നല്‍കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കൗമാരക്കാര്‍ക്ക് കൊവാക്സിനാണ് നല്‍കുകയെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ അറിയിച്ചു. ഇതിന്‍റ ഭാഗമായി സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും വാക്സിന്‍ നല്‍കി കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.

വാക്സിന്‍ എടുക്കാന്‍ എത്തുന്നവര്‍ ശ്രദ്ധിക്കേണ്ടവ

  • ഭക്ഷണം കഴിച്ച ശേഷം മാത്രം കുട്ടികളെ വാക്സിന്‍ സെന്‍ററില്‍ എത്തിക്കണം
  • കൊവിന്‍ പോര്‍ട്ടല്‍ വഴി രജിസ്ട്രേഷന്‍ ചെയ്യണം
  • രജിസ്ട്രേഷന്‍ ചെയ്തതിന്‍റെ രേഖ കൈയില്‍ കരുതണം
  • 2007ന് മുമ്പ് ജനിച്ചവര്‍ക്കാണ് വാക്സിന്‍ ലഭിക്കുക
  • വാക്സിനേഷന്‍ സെന്‍ററുകളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം
  • കുട്ടികള്‍ക്ക് പ്രത്യേകമായി ഒരുക്കിയ സെന്‍ററില്‍ പിങ്ക് നിറത്തിലുള്ള ബോഡുകള്‍ സ്ഥാപിക്കും
  • വാക്സിന്‍ എടുത്ത ശേഷം കുട്ടികളെ അരമണിക്കൂര്‍ സെന്‍ററുകളില്‍ തന്നെയിരുത്തി സൂക്ഷ്മമായി നിരീക്ഷിക്കും
  • ഇതിനായി പ്രത്യേകം ആരോഗ്യ പ്രവര്‍ത്തകരെ സജ്ജരാക്കും
  • കുട്ടികളുടെ ആരോഗ്യ പ്രശ്നങ്ങള്‍ രണ്ട് തവണ ചോദിച്ച് അറിഞ്ഞ് ശേഷം മാത്രമാകും വാക്സിന്‍ നല്‍കുക
  • കുട്ടികളുടെ അലര്‍ജി അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ കൃത്യമായി രക്ഷാകര്‍ത്താക്കള്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം.

കൗമാരക്കാര്‍ക്കുള്ള രണ്ടാം ഡോസ് വാക്സിന്‍ 28 ദിവസത്തിന് ശേഷം വിതരണം ചെയ്യുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

Also Read:കേരളത്തിൽ 45 പേർക്ക് കൂടി ഒമിക്രോൺ; ആകെ രോഗികൾ 152

അതിനിടെ ആദ്യ ഡോസ് വാക്സിന്‍ എടുത്ത് 39 ആഴ്ച പിന്നിട്ടവര്‍ ഉടന്‍ രണ്ടാം ഡോസ് വാക്സിന്‍ എടുക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു. സമയത്ത് വാക്സിന്‍ എടുക്കാത്തവര്‍ക്ക് ഉടന്‍ മൊബൈല്‍ വഴി സന്ദേശങ്ങള്‍ അയക്കും.

ABOUT THE AUTHOR

...view details